Skip to main content

ക്രിസ്തുവും ക്രൈസ്തവസഭയും തമ്മിലുള്ള വ്യത്യാസം മാർപാപ്പയിലൂടെ

" ദൈവം ഒന്നേയുള്ളൂ എല്ലാ മതങ്ങളും അതിലേക്ക് എത്താനുള്ള വ ഴികൾ മാത്രം " എന്ന് ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വത്തിക്കാൻ കുലുങ്ങി

കേരളത്തിൻ്റെ ദുരന്തം കാണിക്കുന്ന കണക്ക്

വയനാട് ദുരന്തത്തിന്റെ മറവിൽ നടന്ന വൻ കൊള്ള പുറത്തായിരിക്കുന്നു. ഒരു ദുരന്തത്തെ വൻകൊള്ളയ്ക്കായി ഉപയോഗിക്കുന്ന കേരളത്തിൻറെ ആധിപത്യ മനസ്സിൻറെ പ്രതിഫലനമാണ് ഇതിലൂടെ കാണുന്നത്. ഈ സമീപനമാണ് ഇന്ന് കേരളത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും.

' ഇടുക്കി ഗോൾഡി ' ൽ തുടങ്ങി ' ആവേശ ' ത്തിൽ എത്തിയപ്പോൾ


ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയ്ക്ക് ശേഷം കേരളത്തിൽ പ്രഖ്യാപിത ഗുണ്ടകൾ വമ്പൻ രീതിയിൽ  ജന്മദിനം ആഘോഷിക്കുന്നത് പതിവായിരിക്കുന്നു. ചില ആഘോഷവേളകളിൽ നിന്ന് പോലീസിന് ദീർഘനാളായുള്ള പിടികിട്ടാപ്പുള്ളികളെ  കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്നുണ്ട്. മറ്റുചില ഗുണ്ടാജന്മദിന ആഘോഷ പരിപാടികളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അത്തരം ആഘോഷത്തിൽ പങ്കെടുത്ത ഒരു പോലീസുകാരൻ പോലീസിന്റെ തന്നെ പിടിയിൽപ്പെട്ട് സമീപകാലത്ത് അറസ്റ്റിലായി.

കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിൽ

പിണറായി വിജയൻ സർക്കാരിൻറെ കീഴിലുള്ള നിയമവാഴ്ചാ സംവിധാനം കാതലായ രീതിയിൽ തകർന്നിരിക്കുന്നു.സർക്കാരുമായി ബന്ധപ്പെട്ടവർക്ക് അല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് എന്ത് കുറ്റകൃത്യവും ചെയ്യുകയും അത് പരസ്യമായി വിളിച്ച് പറയാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു. 

പുത്തൻ മാനങ്ങളോടെ ഡോവലിന്റെ റഷ്യാ സന്ദർശനം


മോദിയുടെ ദൂതനായി  രാജ്യസുരക്ഷാ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമർ പുടിനുമായി കുടിക്കാഴ്ച നടത്തി.  പ്രധാനമന്ത്രി മോദിയുടെ ദൂതനായിട്ടാണ് അജിത്ത് ഡോവൽ റഷ്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഉക്രൈൻ സന്ദർശനത്തിന്റെ വിവരങ്ങൾ പുടിനെ ധരിപ്പിക്കാൻ വേണ്ടിയാണ്  ഡോവൽ റഷ്യയിൽ എത്തിയിട്ടുള്ളത്. 

ഹോട്ടലുകളിൽ പവർ ബാങ്കും ചാർജറുകളും ഉപേക്ഷിക്കപ്പെടുന്നു

ലോകമെമ്പാടുമുള്ള ഹോട്ടലുകളിൽ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളിലെ സമാനത മനുഷ്യസ്വഭാവത്തിന്റെ പൊതുഭാവം പ്രകടമാക്കുന്നു

കേരളത്തിൽ ഇപ്പോൾ അരാജകത്വം

ഒരു ഭരണകക്ഷി എംഎൽഎ പരസ്യമായി പറയുന്നു താൻ ഫോൺ ചാർത്തിയിട്ടുണ്ടെന്ന്.അത് പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട്.അവരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, കേരള പോലീസിലെ സൈബർ സെൽ മന്ത്രിമാരുൾപ്പെടെ എല്ലാവരുടെയും ഫോൺ ചോർത്തുന്നു എന്ന്.

ഐഫോൺ 15 ഉം 16 ഉം തമ്മിൽ കാര്യമായ വ്യത്യാസമില്ല

ഐഫോൺ ഉപഭോക്താക്കളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഐഫോൺ 16 കൊണ്ട് കാര്യമായി പ്രയോജനം ഉണ്ടാവുകയുള്ളൂ.ഐഫോൺ 15 ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐഫോൺ  16 ൽഉണ്ടെന്ന് അവകാശപ്പെടാൻ പറ്റില്ല. രണ്ടും കാഴ്ചയിലും വലിയ വ്യത്യാസമില്ല.താരതമ്യേന ഐഫോൺ 16ന് കുറച്ച് ഭാരക്കുറവ് ഉണ്ടാവും. ഐഫോൺ 15 ൽ നിന്ന് കാര്യമായ വ്യത്യാസം 16 ൽ ഉള്ളത് അതിൽ ആപ്പിൾ ഇൻറലിജൻസ് ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്.കോർപ്പറേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അതുപോലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമൊക്കെ  അത് ചിലപ്പോൾ കൂടുതൽ പ്രയോജനകരമായിരിക്കും.

സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ മുന്നേറുന്നു

ഇപ്പോൾ എല്ലാ രംഗത്തും സ്ത്രീകൾ അതിശക്തമായി മുന്നേറുന്നു. അതിൻറെ ചില അപഭ്രംശങ്ങൾ അലയടിക്കുന്നുമുണ്ട്.അത് മാറ്റത്തിന്റെ ഘട്ടത്തിലെ പൊടിപടലങ്ങൾ മാത്രം.
Subscribe to