പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ അറബ് യുദ്ധമായി മാറുന്നു
പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ-അറബ് യുദ്ധമായി രൂപം പ്രാപിക്കുന്നു. പരോക്ഷ യുദ്ധത്തിൽ നിന്നും ഇറാൻ പ്രത്യക്ഷമായി ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് യുദ്ധത്തിൻറെ വ്യാപ്തി മാറുന്നത്.ഇസ്രായേലിനെ പൂർണമായും തകർക്കും എന്നാണ് വെള്ളിയാഴ്ച പ്രാർത്ഥന യോഗത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് മതാധ്യക്ഷൻ അലി ഖൊമേനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ പക്കം ഇസ്രായേലിന്റെ മിസൈൽ വേധ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ലക്ഷ്യത്തിലെത്തുന്ന മിസൈലുകൾ കൈവശമുണ്ടെന്ന് വേണം കരുതാൻ .കാരണം ഇസ്രയേലിലെ വ്യോമത്താവളത്തിലേക്ക് വിട്ട മിസൈൽ ലക്ഷ്യം കണ്ടതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.