കുട്ടികൾ അക്രമം കാട്ടുന്നത് മുതിർന്നവർ നിമിത്തം
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷവുമായുള്ള ചർച്ചകളും അവരുടെ പെരുമാറ്റവുമെല്ലാം കുട്ടികളുടെ സ്വീകരണമുറിയിലാണ് മുഴങ്ങുന്നത്. അവർ ചർച്ച ചെയ്യുന്നത് കുട്ടികളിലെ വർധിച്ചു വരുന്ന ഹിംസാത്മകതെയെക്കുറിച്ച്. ഈ ചർച്ചയിൽ നടന്നതും വാക്കുകൾ കൊണ്ടുള്ള ഹിംസ. എഴുപത്തിയെട്ടു വയസ്സായ മുഖ്യമന്ത്രിക്കു പോലും കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റുന്നില്ല.