യമൻ അന്താരാഷ്ട്ര വിമാനത്താവളം തകർത്തതായി ഇസ്രയേൽ

യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല. അത് പതിച്ച് ടെലവൈവിലെ വിമാനത്താവളത്തിന്റെ പരിസരങ്ങൾ തകർന്ന് തരിപ്പണമായിരുന്നു. അതിനു പകരം എന്നോണം ആണ് ഇസ്രായേൽ ഇപ്പോൾ സനായിലെ അന്താരാഷ്ട്ര വിമാനം തകർത്തത് .
ഗാസ പൂർണമായും ഇസ്രയേൽ സൈന്യം ഏറ്റെടുക്കുന്നതായും ഇസ്രായേൽ വെളിപ്പെടുത്തി. ഒരാഴ്ചയായി ഗാസയിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഒന്നും തന്നെ ഇസ്രായേൽ കടത്തിവിടുന്നില്ല.അതുകൊണ്ട് ഗാസ കൊടും പട്ടിണിയിൽ ഉഴലുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനകം 53,000 ഗാസാ നിവാസികളാണ് ഇസ്രയേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്