ഹൂതികൾ ഇസ്രായേലിലേക്ക് അയച്ചത് ഇറാന്റെ കാസം ബസീർ മിസൈൽ

ഞായറാഴ്ച ഹൂതികൾ ഇസ്രായേൽ വിമാനത്താവളത്തിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈൽ ഇറാന്റെ പുതിയ കാസം ബസീർ ബാലിസ്റ്റിക് മിസൈൽ ആണെന്ന പരിഭ്രാന്തിയിൽ ഇസ്രായേലും അമേരിക്കയും . അമേരിക്കയുടെ ഏറ്റവും നൂതനമായ മിസൈൽവേധ സംവിധാനത്തെ പോലും അവഗണിക്കുന്നതാണ് കാസം ബസീർ.
പൂതികളുടെ മിസൈൽ ആക്രമണത്തിൽ തകർന്ന ടെൽ അവൈവ് വിമാനത്താവള പരിസരം ഇസ്രായേലിന്റെ മനോവീര്യത്തെ തകർത്തിരിക്കുകയാണ്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ഇറാൻ ഈ പുതിയ ബാലിസ്റ്റിക് മിസൈൽ അജ്ഞാത കേന്ദ്രത്തിൽ വിജയകരമായി പരീക്ഷണത്തിന് വിധേയമാക്കിയത്. ഇക്കാര്യം ഇറാൻ പ്രതിരോധ വകുപ്പ് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്.
കാസം ബസീർ ബാലിസ്റ്റിക് മിസൈലിന് 1300 കിലോമീറ്റർ ദൂരം താണ്ടാനുള്ള ശേഷിയാണ് ഉള്ളത്. ഹൂതികളുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ അമേരിക്കയും യമനിലെ തലസ്ഥാനമായ സനയിൽ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ രാത്രിയിൽ തന്നെ 10 തവണയാണ് അവിടെ ബോംബ് വർഷം നടത്തിയത്.അതിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഹൂതികൾ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് കിട്ടുന്ന ജിപിഎസ് വിവരങ്ങളും ഇറാന്റെ പുതിയ മിസൈലും അമേരിക്കക്കെതിരെ ചെങ്കടലിലുള്ള ഹൂതികളുടെ ആക്രമണത്തെയും ഇസ്രയേലിനെതിരെയുള്ള ആക്രമണത്തെയും മധ്യേഷ്യയിലെ യുദ്ധത്തെ പുതിയ ദിശയിലേക്ക് മാറ്റിയിരിക്കുകയാണ്.
തങ്ങളുടെ നേർക്ക് യുദ്ധത്തിൻറെ നീക്കം ഉണ്ടായാൽ പുതിയ മിസൈൽ അമേരിക്കക്കെതിരെ പ്രയോഗിക്കുന്നതായിരിക്കുമെന്നും കാസം ബസീറിൻറെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ഇറാൻ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്