അഴിമതി കോഴയിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍
അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്.
കെവിന്റേത് ദുരഭിമാനക്കൊലയല്ല; 'സാമൂഹ്യ കൊട്ടേഷന്‍ സംഘ' പ്രവര്‍ത്തനം
കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന് മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു.
ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.
പാര്‍വതിയുടെ കസബ വിമര്‍ശം കൊണ്ടുണ്ടായത്
പാര്‍വതി കണ്ട ശരി സമൂഹവുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. അവരെ ആക്ഷേപിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഭരണകൂടം ഉചിതമായ നടപടി എടുക്കുക തന്നെ വേണം. സമൂഹത്തില്‍ മൗലിക വാദം വര്‍ധിതമായി എന്നുള്ളതിന്റെ തെളിവാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ട ആക്രമണങ്ങള്‍.
നാലര വയസ്സുകാരനെ പീഡകനാക്കുന്നതാണ് രോഗം
വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.
