ചാണ്ടിയുടെ രാജി: മാധ്യമങ്ങള്‍ വിജയിക്കുമ്പോള്‍ ജനായത്തം പരാജയപ്പെടുന്നു
രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം.