കോൺഗ്രസ്സ് തീക്കളിക്ക് ഒരുങ്ങുന്നു

പാർലമെണ്ടിൻ്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് ഏറ്റവും കൂടുുതൽ ബാധിക്കാൻ പോകുന്നത് ഒരു കൊല്ലത്തിനുള്ളിൽ തെരഞ്ഞെടുപ്പു വരാൻ പോകുന്ന കേരളത്തിലാകും. പരമ്പരാഗതമായി യു ഡി എഫിനോടൊപ്പം നിന്നിരുന്ന കേരളത്തില കൃസ്ത്യന്‍ സമൂഹം തങ്ങളിൽ നിന്ന് അകന്നു എന്ന യാഥാർത്ഥ്യം കോൺഗ്രസ്സ് തിരിച്ചറിയുന്നു എന്നു വേണം കരുതാൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സമുദായം എൽ ഡി എഫിനെയാണ് തുണച്ചത്. അതേ പ്രീണന രാഷ്ട്രീയത്തിലൂടെ മുന്നോട്ടു പോയ എൽ ഡി എഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ അറിവിലേക്കുണർന്നു. സി പി എം കോട്ടകളിൽ പോലും സി പി എം അണികളുടെ വോട്ട് ബി ജെ പിയിലേക്കൊഴുകി. ഇത്തരം ഒഴുക്ക് കണ്ണൂരും ആലപ്പുഴയിലും സംഭവിക്കുകയാണെങ്കിൽ അത് ഉറക്കെ പ്രഖ്യാപിക്കുന്ന സൂചന അപകടകരമെന്ന് സി പി എം തിരിച്ചറിഞ്ഞു. തുടർന്ന് മുസ്ലീം വിരുദ്ധ നിലപാടിലേക്ക് ചായുന്ന നേതൃത്വത്തെയാണ് കണ്ടത്.
ഇത് മുസ്ലീം സമുദായത്തെ വീണ്ടും യു ഡി എഫിനോട് അടുപ്പിച്ചിട്ടുണ്ട്. ജോസ് കെ മാണി യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്കു പോയി. ബി ജെ പി കൃസ്ത്യൻ സമുദായത്തെ കൂടെ നിർത്തുന്നതിൽ വിജയിക്കുന്നു. യു ഡി എഫിൻ്റെ ഉരുക്കു കോട്ടയായിരുന്ന തൃശ്ശൂരിൽ വൻ ഭൂരിപക്ഷത്തിൽ ബി ജെ പി പാർലമെണ്ടിലേക്ക് കേരളത്തിൽ നിന്ന് നടാടെ തെരഞ്ഞെടുക്കപ്പെടുന്നു. .
തുടർന്ന് മുനമ്പം വിഷയം കത്തിപ്പടരുന്നു. 174 ദിവസമായി അവരുടെ സമരം തുടരുന്നു. ഇതിനിടെ വഖഫ് ബിൽ വരുന്നു. വഖഫ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന് കെ സി ബി സി കേരളത്തിലെ എല്ലാ എം പി മാരോടും ആവശ്യപ്പെട്ടു. എന്നാൽ ബില്ലിനെ എതിർത്തുുകൊണ്ട് ഇരു സഭകളിലും അതി വീറോടെ യു ഡി എഫും എൽ ഡി എഫും പൊരുതുന്നതാണ് മുനമ്പം നിവാസികളും കേരളവും കണ്ടത്. ഈ പശ്ചാത്തലത്തിൽ മുസ്ലീങ്ങളെ കൂടെ നിർത്തുക എന്ന കോൺഗ്രസ്സിൻ്റെ ദേശീയ നീക്കത്തിൻ്റെ ഭാഗമാണ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. കേരളത്തിലും അത് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ പ്രയോജനം ചെയ്യുമെന്ന് അവർ കരുതുന്നുണ്ടാകാം. എന്നാൽ ഹിന്ദു സമുദായം കോൺഗ്രസ്സിൻ്റെ ഈ നീക്കത്തെ എങ്ങനെ കാണും എന്നുള്ളതും ഒപ്പം പ്രാദേശിക തലത്തിലുള്ള പാർട്ടിയുടെ സംഘടനാ ദൌർബല്യവും മുുഖ്യവിഷയമാണ്.