പൃഥ്വിരാജിൻ്റെ മാർക്കറ്റിംഗ് ഗംഭീരം

പൃഥ്വിരാജിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും ബഹുമാന്യനുമാക്കുന്നതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിലെ സംവിധായകൻ സിനിമയെ അതിൻ്റെ സാങ്കേതികതയിലൂടെയും കമ്പോള സാധ്യതയിലൂടെയും മാത്രം കാണുന്നു. എന്നു വെച്ചാൽ സിനിമയുടെ ശക്തിയെയല്ല മുഖ്യമായി ആശ്രയിയുന്നത്.' ലൂസിഫർ' കണ്ടുതീർക്കുക എന്നിലെ ആസ്വാദകനെ സംബന്ധിച്ച് ശ്രമകരമായിരുന്നു. ' എമ്പുരാൻ' ആദ്യ ഷോ കണ്ടിറങ്ങിയ സിനിമാ ബന്ധമുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തകൻ വിളിച്ചു പറഞ്ഞത് '' നിരാശാജനകം , കണ്ടിരിക്കുക പ്രയാസം" എന്ന്. അദ്ദേഹം എൻ്റെ എഫ്. ബി സുഹൃത്തുകൂടിയാണ്.
പ്ലാനിംഗും മാർക്കറ്റിംഗും എങ്ങനെയെന്ന് ഇന്ത്യൻ സിനിമ തന്നെ പൃഥ്വിരാജിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ആ വിധമായിരുന്നു പ്രൊമോഷൻ. ഇപ്പോൾ നടക്കുന്ന കോലാഹലവും 17 സ്വയം വെട്ടലുപ്പടെ എല്ലാം മാർക്കറ്റിംഗ് തന്ത്രമായി കാണാവുന്നതാണ്. ആസ്വാദനനിലവാരമില്ലാത്ത സിനിമയുടെ മുടക്കു മുതലും ലാഭവും സ്വമേധയാ തീയറ്ററുകൾ കാലിയാകുന്നതിനു മുൻപ് കുറഞ്ഞ സമയത്തിനുള്ളിൽ വാരുക. ഭാഗങ്ങൾ വെട്ടിമാറ്റുന്നതിന് മുൻപ് എമ്പുരാൻ കാണാനുള്ള തിരക്ക് അത് സ്ഥിരീകരിക്കുന്നു. എമ്പുരാൻ ഇറങ്ങുന്നതിന് ദിവസങ്ങൾ മുൻപ് തുടങ്ങിയ മാധ്യമ സാന്നിദ്ധ്യം പിന്നീട് കൊടുങ്കാറ്റാമായി മാറി. പരസ്യത്തിനയി അഞ്ചു പൈസ പോലും ചിലവഴിക്കേണ്ടി വന്നില്ല. പൃഥ്വിരാജ് ആള് മിടുക്കൻ; നല്ല സംവിധായകനല്ലെങ്കിലും