Skip to main content
Ad Image

സിപിഎമ്മിന്റെ തകർച്ച പ്രകടമാക്കുന്ന പാർട്ടി കോൺഗ്രസ് കരട്

Glint Staff
BJP CPIM
Glint Staff

എങ്ങനെയാണ് സിപിഎം തകർന്ന് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണമെങ്കിൽ മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ കരട് പ്രമേയത്തിലേക്ക് നോക്കിയാൽ മതി. സിപിഎമ്മിന്റെ പാളിച്ച കൊണ്ടാണ് ബിജെപി വളർന്നതെന്ന് കരടുരേഖ പറയുന്നു. അതായത് ബിജെപിയുടെ പ്രവർത്തനം എങ്ങനെയെന്ന് അവർ തിരിച്ചറിയുന്നില്ല.അതിനേക്കാൾ പ്രധാനമായി പറയുന്നത് 2018ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ത്രിപുരയിലെ ബിജെപിയുടെ ആക്രമണത്തെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നാണ്.എന്നാൽ എന്തുകൊണ്ട് ബിജെപി ജയിച്ചു എന്ന കാര്യത്തിൽ നിശബ്ദതയും. 
          പാർട്ടിയുടെ പൊതു സമീപനമാണ് ആ വിലയിരുത്തലിൽ പ്രകടമാകുന്നത്.ബിജെപിയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായപ്പോൾ തങ്ങൾക്ക് വേണ്ടവിധം പ്രതിരോധിക്കാൻ കഴിഞ്ഞില്ല .എന്നു വെച്ചാൽ  തിരിച്ച് ആക്രമിക്കുന്നതിൽ വിജയിച്ചില്ല എന്നാണ്. അതായത് ആക്രമണവും പ്രത്യാക്രമണവും ആണ് പാർട്ടിയുടെ നിലനിൽപ്പിന് ആധാരം എന്ന കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടാണ് കേരളത്തിൽ അനുനിമിഷം സംഘർഷത്തിന്റെയും സംഘട്ടനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും പോയകാലത്ത് കേരളമണ്ണിൽ ഇത്രയധികം ചോര ഒഴുകാൻ ഇടയായതും. 
      ഈ പ്രാകൃത സംസ്കാരത്തിൽ നിന്ന് സാധാരണ അണികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും പാർട്ടിയിൽ നിന്നുള്ള വൻതോതിലുള്ള ചർച്ച. ഈ വസ്തുതകൾ തിരിച്ചറിയാതെ പഴയ സമീപനത്തിൽ മുന്നോട്ടു പോയാൽ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും വഴിയെ സിപിഎമ്മിന് കേരളത്തിലും പോകേണ്ടിവരും. ക്ഷീണിച്ച കോൺഗ്രസും മടുപ്പും പ്രതീക്ഷ നശിപ്പിച്ചതും ആയ സിപിഎമ്മുമാണ് കേരളത്തിൽ ബിജെപിയുടെ കരുത്തുകൂട്ടുന്നത്.അത് പരമാവധി മുതലെടുക്കാൻ ആണ് രാജീവ് ചന്ദ്രശേഖരനെ ബിജെപി നേതൃത്വം കേരളത്തിലേക്ക് കൃത്യമായ ദൗത്യവുമായി അയച്ചിരിക്കുന്ന

Ad Image