സി പി എം പാർട്ടി കോൺഗ്രസ്സ് വ്യായാമം അർത്ഥശൂന്യം

സി പി എം 24-0ം പാർട്ടികൊൺഗ്രസ് മുഖ്യമായും ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് പാർട്ടിയിൽ നിന്നും ജനം ചോർന്നു പോകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ അണികൾ വൻതോതിൽ ബി ജെ പിയിലേക്ക് ി ഒഴുകിപ്പോകുന്നു. അതുപൊലെ ബലഹീനതകളെയും എണ്ണിയെണ്ണി പാർട്ടികൊൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറയുന്നു. പാർട്ടി കൊൺഗ്രസ്സിൻ്റെ രാണ്ടാം നാളാണ് മാസപ്പടിക്കേസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാാ വിജയനെ പ്രതിയാക്കിക്കൊണ്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ് എഫ് ഐ ഒ) കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൻ്റെ റിപ്പോർട്ട് പുറത്തു വന്നത്.
ആദായ നികുതി വകുപ്പ് സെറ്റിൽമെൻ്റ് ബോർഡിൻ്റെ തീർപ്പാക്കൽ റിപ്പോർട്ടിൽ തന്നെ വ്യക്തമായി സ്ഥിരീകരിച്ചിരുന്ന കാര്യമാണ് വീണാവിജയൻ്റെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ സേവനം നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയെന്ന്. അതാകട്ടെ രാഷ്ട്രീയത്തിലെ ഉന്നതൻ്റെ മകളായതുകൊണ്ടാണ് അവർക്കത് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അന്നു മുതൽ പാർട്ടി ഈ തുക കൈപ്പറ്റിയതിനെ ന്യായീകരിച്ചു വരികയായിരുന്നു. ഇപ്പോഴും പാർട്ടികൊൺഗ്രസ്സ് വേദിയിൽ നിന്നും സംസ്ഥാന സെക്രട്ടറി പറയുന്നത് ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന്. ഇപ്പോൾ നൽകുന്ന കുറ്റപത്രത്തിൽ 2.7 കോടി രൂപ കരിമണൽ കമ്പനിയിൽ നിന്ന് വീണാ വിജയൻ കൈപ്പറ്റിയെന്നാണ്.
ഈ ഒരറ്റ സംഗതി മാത്രം വെറുതെ നോക്കിയാൽ അറിയാം എന്തുകൊണ്ട് ജനത്തിന് പാർട്ടിയിൽ വിശ്വാസവും ആകർഷണവും ഇല്ലാതായതെന്ന്. സി പി എം പ്രതിപക്ഷത്തിരിക്കുമ്പോൾ :ഭരണപക്ഷത്തുള്ള ആർക്കെങ്കിലും ഇങ്ങനെയൊരവസ്ഥ നേരിടേണ്ടി വന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിൻ്റെ അവസ്ഥ എന്നും ആലോചിച്ചുനൊക്കാവുന്നതാണ്. ഇത്തരം യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ചിട്ട് എന്ത് വ്യായാമം നടത്തിയിട്ടും സി പി എമ്മിന് ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ നിലവിൽ നിന്നും മെച്ചപ്പെട്ട അവസ്ഥയിലേക്ക് നിങ്ങാൻ സാധ്യമല്ല. മാത്രമല്ല, പാർട്ടിയുടെ ശോഷണം ദ്രുതഗതിയിലാവുകയും ചെയ്യും.