എണ്ണവിലയിൽ വൻ വർധന ഉണ്ടായേക്കും
2 April 2025
-
0
Submitted by
Glint Staff

Glint Staff
അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു. റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തുന്നു. വെനസ്വലെയിൽ നിന്ന് എണ്ണല്ലെന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങയാണ് ഇന്ത്യ, റഷ്യ ചൈന എന്നീ രാജ്യങ്ങൾ. എണ്ണ നിർമ്മാതാക്കളുടെ സംഘടനയായ 'ഒപെക്' ഇതുവരെ എണ്ണയുൽപ്പാദനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടില്ല . ഈ സാഹചര്യത്തിൽ എണ്ണവില വൻതോതിൽ വർധിക്കാൻ ഇടയുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
RELATED ARTICLES
പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. ഏതാനും പുതുതലമുറ യുവാക്കൾ ആയുധങ്ങളുമായി പട്ടാള കേന്ദ്രങ്ങളിലേക്ക് സമീപിക്കുമ്പോൾ പട്ടാളം സ്വമേധയാ പിൻവാങ്ങുന്നു എന്നാണ് നേതാക്കൾ തന്നെ അറിയിക്കുന്നത്.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്.
ബലൂചിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യാക്ജതി കമ്മറ്റി (ബലൂച് ഐക്യ സമിതി-ബി. വൈ.സി) മുഖ്യ സംഘാടകയുമായ ഡോ. മെഹ്റാംഗിനെ അനധികൃതമായി പാകിസ്ഥാൻ ഭരണകൂടം തടവിൽ വച്ചിരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നു.
ലോക സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 118 . പട്ടികയിൽ ആകെ രാജ്യങ്ങൾ 147 . ഇന്ത്യയുടെ അവസ്ഥയ്ക്ക് ചെറിയ പുരോഗതി ഉണ്ട്. കഴിഞ്ഞകൊല്ലം ഇത് 126 ആയിരുന്നു. അമേരിക്കയുടെ ഇക്കൊല്ലത്തെ നില അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴെ ഉള്ളത്.24.
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. ഓപ്പറേഷൻ സിന്ദൂരവും കുങ്കുമവുമൊക്കെ വർഗീയമാണ്. ഇതാണെങ്കിൽ തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും എന്നിങ്ങനെയുള്ള മതേതരചേരുവയുള്ള മനുഷ്യന്മാരുള്ള നാടാണ് കേരളം.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ നിയന്ത്രണ രേഖയിലും ശ്രീനഗറിലും ജമ്മുവിലും ആക്രമണം നടത്തുന്നത് പാകിസ്ഥാൻ പട്ടാളം രാഷ്ട്രീയ തീരുമാനത്തെ വകവയ്ക്കുന്നില്ലെന്നുള്ള വ്യക്തമായ സൂചന .
സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി. ഇടതുപക്ഷക്കാർ പോലും സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാഷ്ട്ര നേതാക്കളെ മുഖ്യമായും ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചത് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും സെക്രട്ടറി വിക്രം മിസ്ത്രിയുമാണ്.
ഓപ്പറേഷൻ സിന്ദൂർ ഒന്നിനു ശേഷം ഇന്ത്യയുടെ 15 സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയ ലാഹോറിലെ വ്യോമസേനാ പ്രതിരോധ സംവിധാനം പൂർണ്ണമായും ഇന്ത്യ തകർത്തു. പാകിസ്ഥാൻ്റെ മുഴുവൻ േ ഡ്രാണകളും ഇന്ത്യ നിർവീര്യമാക്കി. കറാച്ചിയിലും ഇന്ത്യ പാകിസ്ഥാനെ പ്രഹരിച്ചു.
ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന് ഇന്ത്യ തകർത്ത ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി. ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്. അതിവിശാലമായ ജാമിയ മസ്ജിദ് സുബാഹ് അള്ളാ സമുച്ചയത്തിനുള്ളിലുള്ളതാണ് ഈ പള്ളി.