ഇന്ത്യയുടെ സമദ്വ്യവസ്ഥ കുതിപ്പിലും ആശങ്കയിലും

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നു. അടുപ്പിച്ച് എട്ടു ദിവസം ഓഹരിക്കമ്പോളത്തിൽ കയറ്റം. ഒന്നാം പാദത്തിൽ റിസർവ് ബാങ്ക് പണപ്പെരുപ്പം നാലു ശതമാനത്തിലാകണമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് 3.61 ൽ എത്തി. ആദ്യപാദത്തിലെ ജി.ഡി.പി 6.2 ശതമാനത്തിലുമെത്തി.
എന്നാൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിൻ്റെ താരിഫ് യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു മുകളിൽ കരിനിഴൽ വിരിക്കുന്നു. ഏപ്രിൽ 2 മുതൽ അമേരിക്ക താരിഫ് കൂട്ടുമെന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ഇതിനു പുറമേയാണ് ട്രംപ് വെനിസ്വലയെ ശിക്ഷിക്കുന്നത്. വെനിസ്വലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കെല്ലാം 25 ശതമാനം താരിഫാണ് അധികമായി ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.