അമേരിക്കയുടെ പകര ചുങ്കപ്രഖ്യാപനം

അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെമ്പ്, സെമികണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഊർജ്ജസംബന്ധമായ ഉൽപ്പന്നങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയ ഇനങ്ങളെയാണ് പകരചുങ്കത്തിൽ നിന്ന് അമേരിക്ക ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ കാർ ഓട്ടോമൊബൈൽ ഭാഗങ്ങൾ എന്നിവയ്ക്ക് 25% പകരച്ചുങ്കമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് കാർ കയറ്റുമതി വളരെ കുറവാണ്.എന്നാൽ ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾ നന്നായി കയറ്റി അയക്കപ്പെടുന്നുണ്ട്.വർദ്ധിതമായ ഈ ചുങ്കം ഇന്ത്യയിൽ നിന്ന് ഈ രംഗത്തുള്ള വിദേശ കമ്പനികളെ പിൻവലിയാണ് പ്രേരിപ്പിക്കും എന്നുള്ളത് പ്രത്യാഘാതം തന്നെയാണ് .
ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദവും ഒപ്പം കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തിവന്ന ചർച്ചയുടെ പ്രതിഫലനവും ആണ് ഒരു പരിധിവരെ ഈ ഇളവിൽ നിഴലിക്കുന്നത്. അതിനേക്കാൾ ഉപരി ഈ ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചു കഴിഞ്ഞാൽ അമേരിക്കയുടെ ആഭ്യന്തര വിപണിയിൽ അവരുടെ അത്യാവശ്യ ഇനങ്ങളുടെ വില കുതിച്ചു കയറുകയും ചെയ്യും.ഈ പുത്തൻ സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമായ അവസരം ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.കാരണം വിയറ്റ്നാമിനും ബംഗ്ലാദേശിനും അതേപോലുള്ള മറ്റ്തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങൾക്കും ഭീമമായ പകര ചുങ്കം ആണ് അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ളത്. ഇതാണ് ഇന്ത്യയ്ക്ക് ഈ സാഹചര്യം അനുകൂലമായി മാറാനിട