മൂന്നാം ലോകമഹായുദ്ധത്തിന് ലോകം ഒരുങ്ങുന്നു

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനകൾ നിരക്കുന്നു. റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രൈൻ പ്രസിഡൻറ് സെലിൻസ്കിമായി വൈറ്റ് ഹൗസിൽ നടത്തിയ ട്രംപ് നടത്തിയ വാഗ്വാദം ലോകം കണ്ടതാണ്.അതിൽ സെലൻസ്കിയോട് മൂന്നാം ലോകമഹായുദ്ധത്തിന് വേണ്ടിയുള്ള കൈവിട്ട കളിയാണോ "താൻ നടത്തുന്നത്" എന്ന് ട്രംപ് ആക്രോശിക്കുന്നത് നാം കണ്ടു. ഇപ്പോൾ യമനിൽ രാപകൽ ഹൂതികളുടെ മേൽ തീമഴ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ഗാസയിൽ തിരിച്ചെത്തിയ മനുഷ്യരെ ഇസ്രായേൽ കൊന്നൊടുക്കുന്നു.ഒപ്പം ലെബനനിലും ഇസ്രയേൽ ആക്രമണം നടത്തുന്നു.
യമനിൽ ഹൂതികളുടെ മേൽ തീമഴ പെയ്യിക്കുന്നത് യഥാർത്ഥത്തിൽ ട്രംപ് ഇറാനു നൽകുന്ന മുന്നറിയിപ്പാണ്.താൻ നിർദ്ദേശിച്ച ആണവ ചർച്ചയിൽ പങ്കെടുത്തില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാനിൽ അതീവ ഗുരുതരമായ രീതിയിൽ ആഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടും അമേരിക്ക അത് കണ്ട് ലക്ഷണം നടിച്ചിട്ടില്ല.കാരണം ബലൂചിസ്ഥാനിലെ ഷംസി എയർബേസ്, ഇറാനെതിരെ യുദ്ധം നടത്തുകയാണെങ്കിൽ അമേരിക്കയ്ക്ക് ആവശ്യമാണ്.
റഷ്യ -ഉക്രെയിൻ യുദ്ധത്തിൽ ഉക്രെയിനെ സഹായിച്ചു കൊണ്ടിരുന്നത് നാറ്റോ സഖ്യമാണ്. ആ സഖ്യത്തിൽ നിന്ന് പ്രയോഗത്തിൽ അമേരിക്ക പിന്മാറി. ഈ പശ്ചാത്തലത്തിൽ യൂറോപ്പ് യുദ്ധത്തെ മുന്നിൽകണ്ട് അംഗരാജ്യങ്ങളിൽ ഉള്ള ദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.മൂന്ന് ദിവസം യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിജീവിക്കാനുള്ള ബാഗ് തയ്യാറാക്കി വെക്കാൻ.
ഇപ്പോൾ തന്നെ താരിഫിലൂടെ ലോകവുമായി ട്രംപ് താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിൻറെ രണ്ടാം ഘട്ടം ഏപ്രിൽ രണ്ടിന് ആരംഭിക്കുകയും ചെയ്തു. പുതിയ പശ്ചാത്തലത്തിൽ ഏതുതരം യുദ്ധത്തിനും തങ്ങൾ തയ്യാറാണെന്ന് ചൈന ഓർമിപ്പിക്കുകയും ' ചെയ്തു.ഒപ്പം തെക്കു പടിഞ്ഞാറൻ ചൈന കടലിൽ ചൈന അവരുടെ സൈനിക അഭ്യാസം തകൃതിയാക്കിയിരിക്കുന്നു.
റഷ്യയുടെയും ചൈനയുടെയും കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനായി യഥാക്രമം ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാണ്ടും പനാമ കനാലും തങ്ങൾക്ക് വേണമെന്ന് ട്രംപ് ആവർത്തിക്കുന്നു. അത് തമാശ വരുത്താനായി കഴിഞ്ഞ ആഴ്ച വൈസ് പ്രസിഡണ്ട് ജെഡി വാൻസിനെയും ഭാര്യയെയും ഗ്രീൻലാൻഡിലേക്ക് അയക്കുകയും ചെയ്തു. ഇതെല്ലാം ഒന്ന് കോർത്ത് നോക്കിക്കഴിഞ്ഞാൽ ഉരുത്തൊരിയുന്നത് മൂന്നാം ലോകമഹായുദ്ധം ആണെന്ന് കാണാൻ കഴിയും