ഏപ്രിൽ രണ്ടിനെ ചരിത്രത്തിലാക്കി ട്രംപ്

2025 ഏപ്രിൽ രണ്ടിനെ ഡൊണാൾഡ് ട്രംപ് ലോക ചരിത്രത്തിൻറെ ഭാഗമാക്കി.ആ ചരിത്ര ദിവസത്തെ ട്രംപ് വിളിച്ചത് അമേരിക്കയുടെ' ലിബറേഷൻ ഡേ' എന്നാണ് .വൈറ്റ് ഹൗസിന്റെ തുറന്ന വേദിയിൽ പ്രത്യേക ചടങ്ങ് നടത്തിയാണ് പകരച്ചു ങ്കത്തിന്റെ പ്രഖ്യാപനത്തിലൂടെ ട്രംപ് ലിബറേഷൻഡേയുടെ ചരിത്ര പ്രവേശനം നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ബഹുവർണ്ണ ബോർഡിൽ 60 രാജ്യങ്ങളുടെ പേരും അവയുടെ നേർക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കവും പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ ഈ ചരിത്ര പ്രഖ്യാപനം.ഇത് ലോക വ്യാപകമായി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.അമേരിക്കയിലെ ഉൾപ്പെടെ ഓഹരി വിപണികൾ കൂപ്പുകുത്തി. ലോക വ്യാപാര സംഘടനയുടെ ഫലമായി, തുറന്ന വ്യാപാരം നടത്തി സമ്പദ്ഘടനയെ നിലനിർത്തിയ വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളാണ് ഏഷ്യയിൽ പകരച്ചുങ്ക പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ വിറങ്ങലിച്ചു നിൽക്കുന്നത്.ട്രംപിന്റെ നീക്കം മുൻകൂട്ടി കണ്ടു യൂറോപ്പും കാനഡയും ബദൽ നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
ലിബറേഷനിൽ ഡേയിലൂടെ അമേരിക്ക നേടിയാലും സാമ്പത്തിക തകർച്ച അനുഭവിച്ചാലും അത് ലോക ചരിത്രത്തിൻറെ തന്നെ ഭാഗമായി കഴിഞ്ഞു. ഈ പ്രഖ്യാപനം അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തെ 35% ത്തോളം വേഗത്തിലാക്കും എന്നാണ് വിദഗ്ധർ കരുതുന്ന