Skip to main content

പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അഴിമതിയും പിണറായി അറിഞ്ഞിരുന്നോ?

Glint Staff
 principal secretary M Sivasankaran
Glint Staff

കേരളത്തിൽ അഴിമതി ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടു. അഴിമതി ഇല്ലാതാകുന്നത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. മുന്നണിയുടെ സമീപനവും നേതൃത്വത്തിന്റെ നിലപാടും മൂലമാണ് അഴിമതി ഇല്ലാതാകുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
      അതുപോലെതന്നെ എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്നു എന്നതുകൊണ്ട് കൂടിയാണ് അഴിമതി ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അദ്ദേഹം ഒരു വലിയ ചോദ്യത്തെയും കൂടി ക്ഷണിച്ചു വരുത്തുകയാണ്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രിൻസിപ്പൽ  സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കള്ളത്ത് കേസിൽ പെട്ടതും ജയിലിൽ പോകേണ്ടിവന്നതും എന്തുകൊണ്ട് സംഭവിച്ചു?  മുഖ്യമന്ത്രിയുടെ നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുന്നു. 
    '         കേരളത്തിൽ അഴിമതി ഇല്ലാതാകുന്നതിന്റെ കാരണം നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധയുമാണെങ്കിൽ മുഖ്യമന്ത്രിയുടെ രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാരും ഈ അവസ്ഥയിൽ പെട്ടത് എങ്ങനെ എന്ന് ഉള്ളതും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്