Skip to main content

നായാട്ടനുള്ള അനുമതി ചോദിക്കലും പി ആർ ഏജൻസി നിർദേശമോ?

Glint Staff
hunting
Glint Staff

രോഗം നിർണയിക്കാത്ത ചികിത്സാവിധി നിശ്ചയിക്കുന്നതുപോലെയാണ് നായാട്ടിനുള്ള അനുമതി നൽകണമെന്ന മുഖ്യമന്ത്രിയുടെ കേന്ദ്രത്തോടുള്ള അഭ്യർത്ഥന . ഏറെ വർഷങ്ങളായിയി കേരളത്തിൽ നടന്നുവരുന്നതാണ് വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന വന്യജീവി ആക്രമണം. ഒന്നു രണ്ടു വർഷങ്ങളായി ഈ ആക്രമണത്തിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം വളരെയധികം വർദ്ധിച്ചു.
          ഈ വന്യജീവി ആക്രമണം ഗുരുതരമായ ഒരു വിഷയമായി കേരളത്തിൽ മാറിയിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് എന്ന് ഒരു ശാസ്ത്രീയ പഠനം നടത്താൻ കേരള സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതിനുപകരം പ്രത്യക്ഷയുക്തിയിൽ തോന്നുന്ന ചില ചെപ്പടി പരിഹാര വിദ്യകൾ മാത്രമാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് വന്യജീവികളുടെ എണ്ണം വർദ്ധിച്ചതിനാൽ  നായാട്ടിനുള്ള അനുമതി സംസ്ഥാനം കേന്ദ്രത്തോട് ചോദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന യുക്തി അനുസരിച്ചാണെങ്കിൽ ആനയെയും പുലിയെയും നായകാനുള്ള അനുമതി തേടേണ്ടി വരും. യഥാർത്ഥത്തിൽ കാടടച്ച് വെടിവയ്ക്കുക എന്നുള്ള പ്രയോഗമാണ് മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യമായിരിക്കുന്നത്. 
          ഈ വിഷയം പഠിച്ചു കഴിഞ്ഞാൽ എന്തുകൊണ്ടാണ് ഇങ്ങനെ ആക്രമണം ഉണ്ടാകുന്നതെന്ന് അറിയാൻ കഴിയും.അപ്പോൾ പരിഹാരവും.  ആ പരിഹാരം നടപ്പിലാക്കണമെങ്കിൽ രാഷ്ട്രീയ ഇച്ഛാശക്തി വേണം. അതില്ലാത്തതാണ് ഈ വിഷയം പഠിക്കേണ്ടതില്ല എന്ന നിലപാട് സർക്കാരിനെക്കൊണ്ട് എടുപ്പിക്കുന്നത്.