Skip to main content

അമേരിക്കൻ വിദേശനയം വിൽപ്പനയ്ക്ക്

Glint Staff
Trump Erdogan
Glint Staff

അമേരിക്കയുടെ വിദേശനയം ഇപ്പോൾ സമ്പത്തുള്ള രാജ്യങ്ങൾക്കോ അതല്ല തങ്ങളുടെ രാജ്യത്തെ പണയം വയ്ക്കാൻ തയ്യാറാകുന്ന ദരിദ്ര രാജ്യങ്ങൾക്കോ വിലയ്ക്ക് വാങ്ങാം. പ്രസിഡൻറ് ട്രംപിന്റെ ഇപ്പോൾ കഴിഞ്ഞ പശ്ചിമേഷ്യ സന്ദർശനം അമേരിക്കയുടെ വിദേശനയ കച്ചവടത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്.
          റഷ്യയിൽ നിന്ന് തുർക്കി എസ് 400 മിസൈലുകൾ വാങ്ങിയതിനെ തുടർന്ന് 2020ൽ അമേരിക്ക തുർക്കിക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആ ഉപരോധം ഇപ്പോൾ ട്രംപ് പച്ച സന്ദർശനത്തിൽ ഏകദേശം ഒഴിവാക്കി.ഒപ്പം 350 ദശലക്ഷം ഡോളറിന്റെ മിസൈലുകൾ തുർക്കിക്ക് നൽകാനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തു.
           തുർക്കി പ്രസിഡൻറ് എർദോഗനുമായുള്ള കച്ചവടം അവിടെയും തീർന്നില്ല. അത് സിറിയയുമായി മറ്റൊരു കച്ചവടത്തിൽ ഏർപ്പെട്ടു കൊണ്ട് . സിറിയയ്ക്ക് മേലുള്ള ഉപരോധവും ട്രംപ് സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ അൽ ഷാരയുമായി കൂടിക്കാഴ്ച നടത്തിയാണ് ആ കച്ചവടം ഉറപ്പിച്ചത്. ഒപ്പം സിറിയയിലുള്ള അമേരിക്കൻ സേനയെ പിൻവലിക്കാനും പകരം തുർക്കി സേനയെ വിന്യസിക്കാനും എർദോഗനമായി മറ്റൊരു കച്ചവടവും തീർപ്പാക്കി.
            ജനാധിപത്യ രാജ്യങ്ങളുമായി കച്ചവട കരാറുകൾ ഉണ്ടാക്കുക വലിയ ബുദ്ധിമുട്ടാണെന്നാണ് ട്രംപ് പറയുന്നത്. യൂറോപ്പുമായിട്ടുള്ള ഒരു ബുദ്ധിമുട്ട് കാര്യവും അതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അറബ് രാജ്യങ്ങളിൽ ഗവൺമെൻറ് മാറ്റങ്ങളോ കക്ഷിരാഷ്ട്രീയ മാറ്റങ്ങളോ ഒന്നും ബാധിക്കില്ല. നേരിട്ട് കണ്ട് ഒറ്റയടിക്ക് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുന്നു. അതിൻറെ ദൃഷ്ടാന്തം കൂടിയായി ട്രംപിന്റെ ഈ അറേബ്യൻ നാട് സന്ദർശനം .