Skip to main content

രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു

Glint Staff
Rahul Mankoottathil
Glint Staff

കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു. ഈ പുച്ഛം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് . ഓരോ തവണ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് മാധ്യമ പ്രവർത്തനത്തെപ്പറ്റി ക്ലാസെടുത്തു കൊടുക്കുക രാഹുലിന്റെ പതിവ് ഇനമായി മാറിയിരിക്കുന്നു.
      "ഞാൻ നിങ്ങളെ പഠിപ്പിക്കുകയല്ല" എന്ന ആമുഖത്തോടെയാണ് രാഹുലിന്റെ മാധ്യമ ക്ലാസ് ആരംഭിക്കുക.തനിക്ക് തൻറെ മുമ്പിൽ നിൽക്കുന്നവരെക്കാൾ കൂടുതൽ അറിവുണ്ടെന്നുള്ള ധാരണയാണ് അദ്ദേഹത്തെ ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ"ഞാൻ നിങ്ങളെ കുറ്റം പറയുന്നില്ല"എന്ന ആമുഖത്തോടെ നീണ്ട ഒരു കുറ്റപത്രമായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ അവതരിപ്പിക്കുക. ഇവിടെയെല്ലാം മേമ്പൊടിയായി നിൽക്കുന്നത് പുച്ഛമാണെന്നുള്ളത് ഈ യുവനേതാവ് മനസ്സിലാക്കാതെ പോകുന്നു. 
       വിദ്യാഭ്യാസത്തിൻറെ അളവുകോൽ ബിരുദമല്ല. അത് പ്രകടമാകുന്നത് പെരുമാറ്റത്തിലൂടെയാണ് . വിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ മഹത്വം എന്ന് പറയുന്നത് കാര്യം മാത്രപ്രസക്തമായി സംസാരിക്കുക എന്നതാണ്.അത് മറ്റുള്ളവരെ അലോസരപ്പെടുത്താതെ നിലപാടുകൾ വ്യക്തമാക്കുക. ഈ പെരുമാറ്റ രീതിയെയാണ് സംസ്കാരമെന്ന് വിവക്ഷിക്കപ്പെടുന്നത്