Skip to main content

പഹൽ ഗം ഭീകരാക്രമണം കാശ്മീരിന്റെ പുതിയ ചരിത്രം രചിക്കും

Glint Staff
jamu kashmir
Glint Staff

നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത്. അതുതന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ് . ഇന്ത്യൻ ഭരണഘടനയുടെ 370 വകുപ്പ് ഉപേക്ഷിക്കപ്പെട്ടതിനെ നിശിതമായി വിമർശിച്ചവർ പോലും വിസ്മയത്തോടെയാണ് കാശ്മീർ ജനതയുടെ മാറിയ സ്വരത്തെ കേട്ടത്. ഒരു ദശാബ്ദത്തിന് മുമ്പ് കല്ലെറിഞ്ഞ കൈകളുടെ ഉടമകളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നത് സാഹോദര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രകടനങ്ങൾ ആയിരുന്നു. 
           വിനോദസഞ്ചാരത്തിലൂടെയും അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെയും തങ്ങളുടെ ജീവിതനിലവാരം മാറിയ കാശ്മീരികൾ പുതിയ ജീവിത സ്വപ്നങ്ങൾ കണ്ടുതുടങ്ങി. യുവാക്കളും വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ നൈപുണ്യത്തിലൂടെയും ഭാവിയെ കെട്ടിപ്പടുത്താൻ ശ്രമിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് ഭീകരാക്രമണം ഉണ്ടായത് . അതിലൂടെ ഭീകരാക്രമണത്തിന്റെ ഭീകരതയെ അവർ തിരിച്ചറിഞ്ഞു.അതുകൊണ്ടുതന്നെ അവർ അതിനെ ഒന്നിച്ച് എതിർത്തതും.
         ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് എവിടെയാണ് തങ്ങൾ നിൽക്കുന്നത് എന്ന് വ്യക്തമായി. പട്ടാളത്തിനും തങ്ങളുടെ കരുത്ത് എത്രത്തോളം ഉണ്ടെന്ന് ബോധ്യമായി . എവിടെ ഒളിച്ചാലും ഭീകരവാദികൾക്ക് ഒളിച്ചിരിക്കാൻ സാധ്യമല്ല എന്നും മനസ്സിലായിട്ടുണ്ട്. സിന്ധു നദി കരാർ മരവിപ്പിച്ചത് ഇന്ത്യ നീക്കിയിട്ടില്ല. വീണ്ടും വെള്ളം കിട്ടണമെങ്കിൽ പാകിസ്താനെ ഇന്ത്യയുടെ ഉപാധികൾ അംഗീകരിക്കേണ്ടിവരും. ഏതെങ്കിലും വിധം ഇനി ഭീകരാക്രമണം ഉണ്ടാവുകയാണെങ്കിൽ അത് യുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഉപാധിയോടെയാണ് ഇന്ത്യ വെടി നിർത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഭീകര പ്രവർത്തനം പഴയതോതിൽ തുടരുക പാകിസ്ഥാനും അവിടുത്തെ പട്ടാളത്തിനും ബുദ്ധിമുട്ട് ആകാനാണ് സാധ്യത. അത്തരം ഒരു സാഹചര്യത്തിൽ കാശ്മീരിൽ കൂടുതൽ സമാധാനവും ജനജീവിതം കൂടുതൽ ഊർജ്ജലവും ആയി മാറാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.