വെടിനിർത്തൽ കരാർ ലംഘനം പാക്ക് പട്ടാളത്തിന്റെ മുന്നറിയിപ്പ്

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ നിയന്ത്രണ രേഖയിലും ശ്രീനഗറിലും ജമ്മുവിലും ആക്രമണം നടത്തുന്നത് പാകിസ്ഥാൻ പട്ടാളം രാഷ്ട്രീയ തീരുമാനത്തെ വകവയ്ക്കുന്നില്ലെന്നുള്ള വ്യക്തമായ സൂചന . വെടിനിർത്തലിന് വേണ്ടി അമേരിക്ക മാധ്യസ്ഥം വഹിച്ചതിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി പ്രകടിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് വീണ്ടും പാകിസ്ഥാൻ പ്രബോധനം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ സർക്കാരിനെ തങ്ങൾ വകവയ്ക്കുന്നില്ല എന്നുകൂടിയുള്ള പട്ടാളത്തിന്റെ പ്രസ്താവന. വെടിവെപ്പ് മാത്രമല്ല ഡ്രോണുകൾ പോലും ഇന്ത്യയുടെ നേർക്ക് ശ്രീനഗറിലും അകന്നൂരിലും ബറാമുള്ളിലുമൊക്കെ വിട്ടു എന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ തീരുമാനത്തെ പ്രശ്നപരിഹാരമായി തീർത്തും കാണേണ്ടതില്ല എന്ന പാകിസ്ഥാൻ പട്ടാളത്തിന്റെ ഇന്ത്യക്കും ലോകത്തിനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ലംഘനം. ഇന്ത്യയെ പ്രകോപിപ്പിച്ച് ഗുരുതരമായ പ്രഹരം ഏൻക്കേണ്ടിവന്ന പാകിസ്ഥാനിലെ പട്ടാളത്തിന്റെ അസുരക്ഷിതത്വത്തിൽ നിന്നും ഉണ്ടായ പ്രതികരണം ആയിട്ട് വേണം ഈ കരാർ ലംഘനത്തെ കാണേണ്ടത്.