പശ്ചിമേഷ്യയിൽ ട്രംപ് നടത്തിയത് 3 ലക്ഷം കോടി ഡോളറിന്റെ കച്ചവടം

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തിയ പശ്ചിമേഷ്യ സന്ദർശനത്തിൽ നടത്തിയ കച്ചവടം മൂന്നുലക്ഷം കോടി ഡോളറിൻ്റേത്. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്നതിനു ശേഷം നടത്തുന്ന ആദ്യത്തെ പുറം രാജ്യസന്ദർശനമാണ് അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോൾ നടത്തിയത്.
ഭാവിയിലെ നിക്ഷേപത്തിനുള്ള സാധ്യത പശ്ചിമേഷ്യ ആണെന്നുള്ള കണ്ടെത്തലാണ് ട്രംപ് തന്റെ ഈ സന്ദർശനത്തിലൂടെ വെളിവാക്കിയിരിക്കുന്നത്. യൂറോപ്പിന്റെ കാലം കഴിഞ്ഞു, അവിടം ജീർണിച്ച് തുടങ്ങി എന്നുള്ള തിരിച്ചറിവും ട്രംപ് ഭരണകൂടം പ്രചരിപ്പിക്കുന്നുണ്ട്.
ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ മൂലധനം ചെലവഴിക്കപ്പെടാതിരിക്കുന്ന കേന്ദ്രവും പശ്ചിമേഷ്യൻ മേഖലയാണ്. ഈ സാഹചര്യവും കണക്കിലെടുത്താണ് ട്രംപ് ഈ സന്ദർശനം ആസൂത്രണം ചെയ്തതും കരാറുകൾ തീർപ്പാക്കിയതും