ന്യൂ നോർമലിൽ പാകിസ്ഥാൻ നേരിടുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം. അതിലൂടെ ഇപ്പോൾ തന്നെ ദുർബലമായ ഭരണകൂടം വീണ്ടും ദുർബലമാകും
- തങ്ങളുടെ അറിവില്ലാതെ പോലും പാകിസ്ഥാനിൽ ഭീകരവാദികൾ ഇന്ത്യയിലേക്ക് കടക്കാതിരിക്കാൻ ജാഗ്രത പാലിക്കുക.
- പാകിസ്ഥാൻ പരിശീലിപ്പിച്ചെടുത്ത അവശേഷിക്കുന്ന ഭീകരവാദ നേതാക്കളെയും ഭീകരവാദികളെയും ഉൾക്കൊള്ളുക
- പാകിസ്ഥാൻ ജനതയുടെ പിന്തുണ ഉറപ്പാകണമെങ്കിൽ സിന്ധു നദിയിൽ നിന്നുള്ള ജലം അവിടെ ഒഴുകി എത്തണം. അതുറപ്പാക്കേണ്ടതിൻ്റെ ഉത്തരവാദിത്വവും പട്ടാളത്തിനുമേൽ. പുതിയ നോർമലിൽ വെള്ളവും രക്തവും ഒന്നിച്ച് ഒഴികില്ല.
- സിന്ധു നദി ജലം പാകിസ്ഥാനിലേക്കൊഴുകണമെങ്കിൽ ഇന്ത്യ പറയുന്ന ഉപാധികൾ സമ്മതിക്കാതെ നിവൃത്തിയില്ല. അതിൽ പ്രധാനം പാകിസ്ഥാൻ അധിനിവേശ കാശ്മീർ ഇന്ത്യയ്ക്ക് കൈമാറുക.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല.അതിനാൽ നിതാന്ത ജാഗ്രത അനിവാര്യം. പട്ടാളത്തിന് വീണ്ടും ബജറ്റ് വർദ്ധിപ്പിക്കേണ്ടി വരും. ഐ എം എഫിൽ നിന്ന് കിട്ടുന്ന കടം കൂടുതലും പട്ടാളത്തിനു വേണ്ടി ചെലവഴിക്കേണ്ട അവസ്ഥ. ഇപ്പോൾ തന്നെ പട്ടിണിയിലായ പാകിസ്ഥാൻ്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും. ഐഎംഎഫ് വായ്പ ജനക്ഷേമത്തിന് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം
പിളർന്നു പോകാനായി നിൽക്കുന്ന ബലൂചിസ്ഥാനേയും ഓപ്പറേഷൻ സിന്ദൂരനോടൊപ്പം നേരിടേണ്ട സാഹചര്യം.