ഇതാണ് യഥാർത്ഥ നാരീശക്തി

പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
വൻ ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ഈ രണ്ടു യുവതികൾ ഈ യുവാക്കളുടെ ജീവൻ രക്ഷിക്കുന്നത്. ഇവർ അവരെ പൊതിയുന്ന പോലെ കെട്ടിപ്പിടിച്ചാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു കൊണ്ടു പോകുന്നത്. യുവാക്കൾക്കുള്ള തല്ല് ചിലത് ഇവരുടെ ദേഹത്തും വീഴുന്നതു കാണാം. എങ്കിലും വേഷത്തിൽ മുസ്ലീങ്ങളല്ലാത്ത ഈ യുവതികൾ ജനക്കൂട്ടത്തെ ഒറ്റയ്ക്കും ഒന്നിച്ചും നേരിട്ട രീതിയാണ് ഭാരതത്തിൻ്റെ നാരീശക്തി. ക്ഷുഭിതരായ ജനക്കൂട്ടത്തെ നേരിടാൻ തങ്ങൾക്ക് ഒറ്റയ്ക്ക് പറ്റും എന്ന കരുത്താണ് ഈ യുവതികളിലൂടെ പ്രകടമായത്