ട്രംപ് റഷ്യയുമായി കച്ചവടമുറപ്പിച്ചു; റഷ്യ- യുക്രൈൻ യുദ്ധം തീരാൻ പോകുന്നു

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി .തിങ്കളാഴ്ച ഇരു നേതാക്കളും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണത്തിലൂടെയാണ് ഈ ധാരണയിലേക്ക് എത്തിയിട്ടുള്ളത്. ട്രംപ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. പിന്നീട് വ്ലാഡിമര്‍ പുടിനും ട്രംപ് പറഞ്ഞ കാര്യം സ്ഥിരീകരിച്ചു.
വെടിനിർത്തലിനും പുടിൻ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തിനുശേഷം അമേരിക്കയുമായി വൻ വ്യാപാരബന്ധം ഉറപ്പിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെടി നിർത്തൽ എന്ന് എങ്ങനെ , യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണ എന്തെല്ലാം തുടങ്ങിയവ തീർപ്പാക്കേണ്ടതുണ്ട്. അത് യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക.