ലോക സന്തോഷ പട്ടിക എന്ന അസംബന്ധം

ലോക സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 118 . പട്ടികയിൽ ആകെ രാജ്യങ്ങൾ 147 . ഇന്ത്യയുടെ അവസ്ഥയ്ക്ക് ചെറിയ പുരോഗതി ഉണ്ട്. കഴിഞ്ഞകൊല്ലം ഇത് 126 ആയിരുന്നു. അമേരിക്കയുടെ ഇക്കൊല്ലത്തെ നില അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴെ ഉള്ളത്.24.
ഈ ലോക സന്തോഷ പട്ടിക അസംബന്ധമാണ് എന്ന് കണ്ടെത്താൻ എളുപ്പമാണ്. സാമൂഹികമായ ആൾക്കാർ തമ്മിലുള്ള അടുപ്പമാണ് മാനദണ്ഡമായി തയ്യാറാക്കുന്നവർ കാണുന്നത്. അമേരിക്കയിൽ ഒറ്റയ്ക്ക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി . ആ കണ്ടത്തിലാണ് പട്ടിക താഴാൻ കാരണം .
സന്തോഷം വ്യക്തി സ്വയം അനുഭവിക്കുന്ന അവസ്ഥയാണ് . ഇന്ത്യയുടെ കാഴ്ചപ്പാടിൽ ഏറ്റവും വലിയ സന്തോഷമുള്ളവർ ഏകാന്തത ആസ്വദിക്കുന്നവരാണ്. അതിന് സമൂഹവുമായി ബന്ധമില്ല. പരസ്പര വിശ്വാസവും വിഷയമല്ല. ഈ ഘടകം ഒന്നും കണക്കാക്കാതെയാണ് ഈ ലോക സന്തോഷ പട്ടിക തയ്യാറാക്കപ്പെടുന്നത്.
മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഉള്ള സ്ഥലമാണ് അമേരിക്ക. എന്നിട്ടും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂട്ടക്കൊലപാതകങ്ങൾ പതിവ്. തോക്ക്, സംസ്കാരത്തിൻറെ ഭാഗം.ഇതൊക്കെ വിഷാദ രോഗത്തിൻറെ ഭാഗമായി ഉണ്ടാകുന്നത്.
ഇന്ത്യയിലേക്ക് നോക്കുക. മൂന്നുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവരിൽ പോലും ഗ്രാമങ്ങളിൽ വിഷാദഭാവം വിരളം.നഗരങ്ങൾ വിട്ടാൽ ക്രമസമാധാന പാലകർ കാണപ്പെടുന്നില്ല. എന്നിട്ടും പരിമിതമായ സാഹചര്യങ്ങളിൽ ഇന്ത്യൻ ജനത മുന്നോട്ടുപോകുന്നു. ഈ ഘടകങ്ങൾ ഒന്നും ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസറുടെ നേതൃത്വത്തിൽ നടന്ന പട്ടിക തയ്യാറാക്കൽ പരിഗണിക്കപ്പെടുന്നില്ല.
പതിവുപോലെ ഫിൻലാൻഡ് തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്