എം.ജീ. ശ്രീകുമാർ അടച്ച മാലിന്യപ്പിഴ ഓർമമിപ്പിക്കുന്നത്

കൊച്ചി ബോൾഗാട്ടി പാലസ്സിനു സമീപം കായലരികത്തുള്ള തൻ്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറി
ഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാർ മുളവുകാട് പഞ്ചായത്തിൽ 25000 രൂപ പിഴയടച്ചു. ബോട്ടിൽ യാത്ര ചെയ്ത വിനോദസഞ്ചാരി നാളുകൾക്കു മുൻപ് പകർത്തിയ ദൃശ്യമാണ് ഇതിൽ കലാശിച്ചത്. താൻ അവിടെ എപ്പോഴും ഉണ്ടാവാറില്ലെന്നും മുറ്റം തൂത്ത ജോലിക്കാരിയാണ് അങ്ങനെ ചെയ്തതെന്നുമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. ഇത് ശ്രീകുമാർ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ് നടത്തുന്നത്. ആ വീട്ടിൽ പ്ലാസ്റ്റിക് സംസ്കരണ സംവിധാനമോ ഉണ്ടാകുന്നവ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് നൽകുന്ന നടപടിിയോ അവിടെ ഇല്ല. തൻ്റെ വീട്ടിൽ പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടാകാറില്ലെന്നും ഹരിതകർമ്മസേനയെ അവിടെയെങ്ങും കാണാറില്ലെന്നും ശ്രീകുമാർ പറയുന്നു. അങ്ങനെയെങ്കിൽ ജോലിക്കാരി എവിടെനിന്നാണ് ആ വെളുത്ത കവറിൽ മാലിന്യം കായലിലേക്ക് ജോലിക്കാരി വലിച്ചെറി്ഞ്ഞത്. അങ്ങനെ എറിയാൻ വേണ്ടി ജോലിക്കാരി ജോലിക്കു വന്നപ്പോൾ കരുതി വന്നതാണോ എന്ന ചോദ്യവും ഉയരുന്നു..
വീടുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്തിനും വീട്ടുടമയാണ് ഉത്തരവാദി. ഈ പ്രാഥമിക ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വൈമുഖ്യമാണ് ശ്രീകുമാർ പ്രകടമാക്കുന്നത്. ആ വീട്ടുുടമസ്ഥൻ്റെ അല്ലെങ്കിൽ വീട്ടുടമസ്ഥയുടെ ഉത്തരവാദിത്വമാണ് എങ്ങനെയാണ് തൻ്റെ വീട്ടിൽ ജോലിക്കു വരുന്നവർ പെരുമാറേണ്ടതെന്നുള്ളത്. ശ്രീകുമാറിൻ്റെ വാദം സ്വീകരിക്കുകയാണെങ്കിൽ തന്നെ , ആ സംസ്കാരം ജോലിക്കു വരുന്നവരിലേക്ക് ി പകർന്നു നൽകുന്നതിൽ ശ്രീകുമാർ പരാജയപ്പെട്ടു. മാത്രമല്ല, ഒരു വീടാകുമ്പോൾ ഏതെങ്കിലും അവസരങ്ങളിൽ സന്ദർശകർ എത്തും. ചിലപ്പോൾ വരുന്നവരുടെ കൈയ്യിൽ എന്തെങ്കിലും പ്ലാസ്റ്റിക് ഉണ്ടെങ്കിൽ അതു നിക്ഷേപിക്കാനുള്ള സ്ഥലം ആവശ്യമാണ്. അതിനാൽ വീടാണെങ്കിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷൿപ സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. വീട്ടുകാർ പ്ലാസ്റ്റ്ക് ഉപയോഗിക്കുമോ ഇല്ലയോ എന്നു നോക്കാതെ ആ സംവിധാനം ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം ആവശ്യമാണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.