കറുപ്പ് നിറം വിഷയമാകുമ്പോൾ വിവേചനം കൂടും

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനേ ഉപകരിക്കുള്ളു. ബ്യൂട്ടി പാർലറുകൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ചാകരയാകും. ബുദ്ധിശേഷികൊണ്ടും, വിദ്യാഭ്യാസ യോഗ്യത കൊണ്ടും, മികവുകൊണ്ടും സ്ഥാനം കൊണ്ടും ഔന്നത്യത്തിലെത്തിയ വ്യക്തിയാണ് ശാരദാ മുരളീധരൻ. എന്നിട്ടും ബാല്യത്തിൽ അവരിൽ കയറിക്കൂടിയ ധാരണയാണ് അവർ നേരിടുന്ന പ്രശ്നം.
അതുകൊണ്ടാണ് വിവേകശൂന്യമായ വ്യക്തിയിൽ നിന്നുണ്ടായ പരാമർശം അവരെ വേദനിപ്പിച്ചത്. ഈ വിഷയത്തിൽ ഗുണകരമായ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ സാധ്യമല്ല. അത് വ്യക്തിക്ക് തൻ്റെ ശരീരവുമായി താദാത്മ്യം പ്രാപിച്ച് സ്വയം കാണുന്ന അവസ്ഥയിൽ നിന്ന് പുറത്തുവരണം. അതിന് വ്യക്തിയിൽ ആന്തരികമായ വളർച്ചയുണ്ടാവുകയേ നിവൃത്തിയുള്ളു. ആ പൊതുബോധത്തിലേക്ക് സാമൂഹിക ചിന്താഗതി മാറുമ്പോൾ വ്യക്തിയുടെ സ്വയ ശ്രമം കൊണ്ടു മാറുന്നതാണ് ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള വ്യത്യസ്തതാ ബോധം