Skip to main content

കേരള ഹൈക്കോടതിയില്‍ ഭീഷണി നേരിടുന്നത് ജനായത്തം

ഒരു ഹൈക്കോടതിയും അതിന്റെ ചീഫ് ജസ്റ്റിസും മുന്നിൽ നടക്കുന്ന നഗ്നമായ ഭരണഘടനാ ലംഘനത്തെ നിസ്സഹായമായി കാണുകയും അല്ലെങ്കിൽ വിഷയത്തെ ആ വിധം കാണാൻ കഴിയാതെയും വരികയാണെങ്കിൽ സംവിധാനത്തിന്റെ പ്രത്യക്ഷമായ പരാജയം തന്നെയാണത്. 

മാദ്ധ്യമ വിചാരണയും നീതിന്യായ വിചാരണയും രണ്ടാണ്; പ്രതികാരവും ശിക്ഷയും പോലെ

പ്രോസിക്യൂഷൻ വൈകാരികതയ്ക്ക് അടിപ്പെടാതെ പ്രവർത്തിച്ചിരുന്നുവെങ്കിൽ സൗമ്യയ്ക്ക് നീതി ലഭിക്കുമായിരുന്നുവെന്ന്‍ ആളൂര്‍. എന്നാൽ ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടുമായിരുന്നു എന്നല്ല, അദ്ദേഹം പറഞ്ഞത്. ഈ കേസ്സിലെ ഏറ്റവും സൂക്ഷ്മമായ കണ്ണി അവിടെയാണ്.

അതിവൈകാരികതയിൽ ദുർബലമാകുന്ന കേരളത്തിലെ പ്രോസിക്യൂഷൻ നടപടികൾ

സൗമ്യ കൊലക്കേസ്സിലെ അപ്പീലില്‍ വാദം പൂർത്തിയാകുന്നതിനു മുൻപ് സുപ്രീം കോടതി ഉന്നയിച്ച ചില സംശയങ്ങൾ മഹാസംഭവമാക്കിയ കേരളത്തിലെ ചാനലുകളില്‍ സീരിയൽ ആസ്വാദന വൈകാരികതയുടെ അക്ഷരമാലയിലും വ്യാകരണത്തിലും നിതിന്യായ നിർവഹണം നടത്തണമെന്ന കാഴ്ചപ്പാടാണ് പ്രകടമായത്.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും

അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

Subscribe to Israel