ഹൂതികളുടെ മുന്നിൽ അമേരിക്കയും ഇസ്രയേലും വിറകൊള്ളുന്നു

ലോകത്തെ ഒന്നാം നമ്പർ നാവികസേന എന്ന അവകാശം ഉന്നയിക്കുന്ന അമേരിക്കയും അമേരിക്കയുടെ ഉറ്ററ്റമിത്രമായ ഇസ്രായേലും ഇപ്പോൾ യെമനിലെ ഹൂതികളുടെ ആക്രമണത്തിനു മുന്നിൽ പതറുകയാണ്. ഞായറാഴ്ച ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചത് ഇസ്രായേലിന്റെ മുഖ്യ നഗരമായ ടെൽ അവൈവിലെ വിമാനത്താവളത്തിന് സമീപത്ത്. ഇതുവരെ അതിൽ ആരും മരിച്ചിട്ടില്ലെങ്കിലും ഒട്ടേറെ പേർക്ക് പരിക്കേറ്റു. തങ്ങളുടെ മിസൈൽ വേധ സംവിധാനം പ്രവർത്തനക്ഷമമായില്ലെന്ന് ഇസ്രായേൽ സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഒട്ടേറെ തവണ ടെൽ അവൈവിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ വിട്ടിരുന്നു. അതിനാൽ അതീവ ജാഗ്രതയിൽ ഉണ്ടായിരുന്ന സംവിധാനത്തെ മറികടന്നാണ് ഹൂതികൾ വിട്ട മിസൈൽ ഇപ്പോൾ ഇസ്രായേലിൽ പതിച്ചിരിക്കുന്നത്. ഇതാണ് ഇസ്രായേലിനെയും അമേരിക്കയും ഇപ്പോൾ വേവലാതിപ്പെടുത്തുന്നത്.
ഒരാഴ്ചയ്ക്ക് മുമ്പാണ് ചെങ്കടലിൽ വച്ച് അമേരിക്കയുടെ 60 ദശലക്ഷം ഡോളർ വില വരുന്ന യുദ്ധവിമാനം ഹൂതികൾ മിസൈൽ ആക്രമണത്തിലൂടെ കടലിൽ താഴ്ത്തിയത്. എന്നാൽ നാണക്കേട് മറച്ചുവെക്കാൻ വിമാനം എന്തോ തകരാറ് മൂലം കടലിൽ പതിച്ചതാണ് എന്നാണ് അമേരിക്ക അറിയിച്ചത്.
ജിപിഎസ് സംവിധാനത്തിലൂടെയുള്ള കൃത്യ വിവരങ്ങൾ ചൈന ഹൂതികൾക്ക് കൈമാറുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. അതുകൊണ്ടാണ് ചെങ്കടലിൽ ഹൂതികൾ ഈ വിധം ലക്ഷ്യം തെറ്റാതെ ആക്രമണം നടത്തുന്നതെന്നും ചൈന പറയുകയുണ്ടായി. ഇപ്പോൾ ഉയർന്നുവരുന്ന മറ്റൊരു സംശയം ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകൾ ചൈനയിൽ നിന്ന് ലഭിക്കുന്നതാണോ എന്നതാണ്. തങ്ങളുടെ പക്കലുള്ള മിസൈൽ വേധസംവിധാനങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മിസൈയിലുകളാണ് ഇവയെന്നുള്ള സന്ദേഹമാണ് അമേരിക്കയെയും ഇസ്രായേലിനെയും ഇപ്പോൾ ഏറെ അസ്വസ്ഥമാക്കുന്നത്