സൗദിയില്‍ കുടുങ്ങിയവരോട് ശമ്പളകുടിശ്ശികയ്ക്ക് കാക്കാതെ തിരികെവരാന്‍ സര്‍ക്കാര്‍
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ ഇന്ത്യക്കാരോട് ശമ്പള കുടിശ്ശിക ലഭിക്കുന്നതും കാത്തുനില്‍ക്കാതെ തിരികെവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടക്കവേയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. ചര്‍ച്ച ഫലപ്രദമായില്ലെന്ന സൂചനയാണ് മന്ത്രിയുടെ നടപടി നല്‍കുന്നത്.