പുതിയ ലോകത്ത് വ്യാപാരം വ്യാപാരമല്ലാതായി

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.
ഇപ്പോൾ അമേരിക്ക പ്രത്യക്ഷയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് ചൈനയുമാണ്. അതിൻ്റെ ഭാഗമാണ് ഈ രാജ്യങ്ങളും പകരച്ചുങ്കം വർധിപ്പിച്ചതും അമേരിക്ക ചൈനയ്ക്ക് ചുമത്തിയ താരിഫ് ഇപ്പോൾ 145 ശതമാനത്തിൽ എത്തിനിൽക്കുന്നതും.
സായുധമായും ഇരു രാജ്യങ്ങളും യുദ്ധത്തിന് സജ്ജമാവുകയും ചെയ്യുന്നു. അതിൻ്റെ തയ്യാറെടുപ്പുകളാണ് തകൃതിയായി അമേരിക്ക ഇപ്പോൾ നടത്തുന്നത്. തങ്ങൾ നേരത്തേ ഇതിന് സജ്ജമാണെന്ന് ചൈന മുൻപേ പ്രയയാപിച്ചു കഴിഞ്ഞു.