സൗദി അറേബ്യയിലെ മക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി പുതുവീട്ടില്‍ അനസാണ് മരിച്ചത്.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അനസ് മക്കയില്‍ എത്തിയത്.
സ്പോണ്‍സറുടെ മകനാണ് അനസിനെ വെടിവെച്ചതെന്നാണ് അറിയുന്നത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.