Skip to main content

എന്തുകൊണ്ട് പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഇങ്ങനെ? കേരളത്തിൻ്റെ ദുഃസ്ഥിതി

Glint Staff
Pinarayi,KM Abraham,Sivasankaran
Glint Staff

മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവായി. 2015 ൽ ഏബ്രഹാം ധനകാര്യ സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. കിഫ്ബിയുടെ അദ്ധ്യക്ഷനും ഏബ്രഹമാണ്. കിഫ്ബിയിലൂടെ കേരളം കടക്കെണിയിൽ പെടുമോ ആശങ്ക നിലനിൽക്കുമ്പോഴാണ് ഈ അന്വേഷണ ഉത്തരവ് വരുന്നത്.
      പിണറായിയുടെ ഒന്നാം സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരൻ സ്വർണ്ണക്കള്ളക്കടത്തുകേസ്സുൾപ്പടെയുള്ള കേസ്സുകളിൽ പെട്ട് പുറത്തായി. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ചീഫ് സെക്രട്ടറി എബ്രഹാമിൻ്റെ വീട്ടിൽ റെയിഡു നടത്തി. അതോടെ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ അനഭിമതനായി ഗതികിട്ടാ പ്രേതത്തിൻ്റെ അവസ്ഥയിൽ സർവ്വീസിൽ നിന്ന് പിരിഞ്ഞു. ഇപ്പോഴും ജേക്കബ് തോമസ്സിന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.