എന്തുകൊണ്ട് പിണറായി, വീണ, എം.എ. ബേബി എന്നിവർ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല

സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെതിരെ ഏതാനും നാൾ മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു. എം.പി.ഗോവിന്ദൻ്റെ ദൂതൻ ഒത്തുതീർപ്പിനു തന്നെ സമീപിച്ചു വെന്ന സ്വപ്നയുടെ പ്രസ്താവനയാണ് ഗോവിന്ദനെ കേസ്സു കൊടുക്കാൻ പ്രേരിപ്പിച്ചത്.
ഗോവിന്ദന് മാനഹാനി ഉണ്ടാകുന്നതിലൂടെ അത് പാർട്ടിയെ ബാധിക്കുമെന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കേസ്സ് ഫയൽ ചെയ്തത്. എന്നാൽ പിണറായി വിജയനും മകൾക്കുമെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മാധ്യമപ്രവർത്തകരുൾപ്പടെ മുള്ളവരിൽ ഗുരുതരമായ അപകീർത്തി പ്രസ്താവനകളാണ് പുറത്തുവരുന്നത്. വിശേഷിച്ചും മാസപ്പടി കേസ്സിനു ശേഷം. എന്തുകൊണ്ട് പിണറായി വിജയനും മകളും മാനസ നഷ്ടക്കേസ്സുമായി കോടതിയെ സമീപിക്കുന്നില്ല.
മാസപ്പടി കേസ് സി.പി.എമ്മിൻ്റെ അസ്തിത്വത്തെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രിയെയും മകൾ വീണയെയും പ്രതിരോധത്തിലാക്കിയത്. സമൂഹത്തിൻ്റെ മുന്നിൽ മുഖ്യമന്തിയുടെ മകൾ എന്ന നിലയിലാണ് കരിമണൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതെന്ന് നല്ലൊരു ശതമാനം ജനം വിശ്വസിക്കുന്ന സ്ഥിതിയുമുണ്ട്.
അതുപോലെ, സി.പി.എമ്മിൻ്റെ അഖിലേന്ത്യാ സെക്രട്ടറിയായി വന്ന എം.എ. ബേബിക്കെതിരെ അങ്ങേയറ്റം മാനഹാനി വരുത്തുന്ന വിധമാണ് ' ക്രൈം' നന്ദകുമാർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയർത്തി വിട്ടത്. ഇത് ബേബിയെയും പാർട്ടിയെയും ഒരേ പോലെ ബാധിക്കുന്നതാണ്.
ഇത്തരം സന്ദർഭങ്ങളിൽ മാനനഷ്ടക്കേസ്സുകൾ കൊടുക്കപ്പെടുന്നില്ലെങ്കിൽ ഇവർ വെളിപ്പെടുത്തുന്ന വസ്തുതകൾ ശരിവയ്ക്കുന്നതിനു തുല്യമാണ്. വിശേഷിച്ചും കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കുമ്പോൾ .