Skip to main content

കൊച്ചി മെട്രോ: നിശ്ചിത ദൂരം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണം വൈകില്ലെന്നും ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആലപ്പുഴയില്‍ സജി ചെറിയാനും വയനാട് സി.കെ ശശീന്ദ്രനും സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാര്‍

ആലപ്പുഴയില്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമവായ ശ്രമങ്ങള്‍ക്കും ഒടുവിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂരില്‍ ക്വാറിയ്ക്ക് നേരെ ആക്രമണം; മാവോവാദികളെന്ന്‍ ചെന്നിത്തല

കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന് മാവോവാദി സംഘം തീയിട്ടു. ആക്രമണത്തിന് പിന്നില്‍ മാവോവാദി അനുഭാവികളാണെന്ന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.

ഇടുക്കിയിലെ തോല്‍വിയ്ക്ക് പിന്നില്‍ പാര്‍ട്ടിയ്ക്കകത്തെ വടംവലിയെന്ന്‍ കെ.പി.സി.സി സമിതി

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌ പരാജയപ്പെട്ടത് പാര്‍ട്ടിയ്ക്കകത്തെ വടംവലികള്‍ കാരണമാണെന്ന് കെ.പി.സി.സി ഉപസമിതി.

പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ആറു വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു

പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങവേ അപകടത്തില്‍ പെട്ട് കൊല്ലത്ത് ആറു എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പത്ത് ബാറുകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

പത്ത് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.

പാലക്കാട്‌ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വീഴ്ചയെന്ന്‍ യു.ഡി.എഫ് സമിതി

ലോകസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന്‍ യു.ഡി.എഫ് ഉപസമിതി.

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ഒറ്റുകാരെന്ന്‍ വി.എസ്; നിലപാട് തള്ളി പാര്‍ട്ടി

സ്മാരകം തകർത്ത സംഭവത്തിൽ പാർട്ടിക്കുണ്ടായ വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും  പാർട്ടി തെറ്റുതിരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വി.എസ്.

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം

എണ്‍പത്തി രണ്ടാമത് ശിവഗിരി തീര്‍ഥാടനത്തിന് ചൊവ്വാഴ്ച തുടക്കമായി. തീർഥാടനത്തിന്റെ പ്രധാന ഭാഗമായ ദൈവദശക രചനാ ശതാബ്ദിയാഘോഷം വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ശിവഗിരി മഠം എസ്.എൻ.ഡി.പിയെ തൊടാതിരിക്കുന്നതാണ് നല്ലത്!

ശിവഗിരി മഠം ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്.