Skip to main content

ഉമ്മന്‍ ചാണ്ടി താമരശ്ശേരി മെത്രാനെ കണ്ടു; മദ്യനയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ കൂടിയായ താമരശ്ശേരി മെത്രാന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയലുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

എക്കാലവും എല്ലാവരും കൂടെയുണ്ടാകുമെന്ന് കരുതേണ്ട: വി.എം സുധീരന്റെ മുന്നറിയിപ്പ്

മദ്യനയത്തില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞ് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. എല്ലാം നമ്മുടെ കയ്യിലാണെന്ന് ആരും ധരിക്കരുതെന്നും അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാകണമെന്നില്ലെന്നും സുധീരന്‍.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കാസര്‍ഗോഡ്‌ ഹര്‍ത്താല്‍

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തളങ്കര കുന്ന്‍ സ്വദേശി സൈനുല്‍ ആബിദാണ് (24) തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്.

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ഫണ്ട് തുടങ്ങുന്നു

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിന് തീരുമാനം. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യാനും തീരുമാനമായി.

ആദർശരാഹിത്യത്തേക്കാൾ കാമ്യം കപട ആദർശം

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും രണ്ട് രാഷ്ട്രീയ പ്രതീകങ്ങളോ ചിഹ്നങ്ങളോ ആയി മാറുന്നു. ഇവിടെ സുധീരനെന്ന ചിഹ്നത്തെ സ്വീകരിക്കലാവും കൂടുതൽ അഭികാമ്യമെന്ന് കേരളത്തിലെ മദ്യവിഷയത്തിന്റെ പശ്ചാത്തലത്തിൽ തെളിഞ്ഞുവരുന്നു.

സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമെന്ന് സര്‍ക്കാര്‍

ksrtcകെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ അനുവദിച്ച ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച

മദ്യനയം അട്ടിമറിക്കപ്പെട്ടതായി വി.എം സുധീരന്‍

യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതും ജനങ്ങളില്‍ മഹാഭൂരിപക്ഷവും അംഗീകരിച്ചതുമായ മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.

സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും പ്രഖാപിച്ചു. കെ.ആര്‍ മീരയുടെ ആരാച്ചാര്‍, കെ.ആര്‍ ടോണിയുടെ ഓ നിഷാദ, ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്നീ പുസ്തകങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം. 

കേരളത്തില്‍ ബി.ജെ.പി അംഗത്വം വര്‍ദ്ധിപ്പിക്കണമെന്ന് അമിത് ഷാ

കേരളത്തില്‍ ബി.ജെ.പി അംഗത്വം 40 ലക്ഷമെങ്കിലും ആയി വര്‍ദ്ധിപ്പിക്കണമെന്ന് വ്യാഴാഴ്ച പാലക്കാട് നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു.

മദ്യനയത്തില്‍ മാറ്റങ്ങള്‍: ഞായറാഴ്ച ഡ്രൈ ഡേ ഇല്ല, പൂട്ടിയ ബാറുകളില്‍ ബിയറും വൈനും

ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച ഡ്രൈ ഡേ ഒഴിവാക്കാനും ഈ സാമ്പത്തിക വര്‍ഷം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.