Skip to main content
ന്യൂഡല്‍ഹി

subhash chandran യുവ മലയാളി എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 2010-ല്‍ പുറത്തിറങ്ങിയ ആദ്യനോവല്‍ മനുഷ്യന് ഒരു ആമുഖം ആണ് പുരസ്കാരത്തിന് അര്‍ഹമായത്. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങളും ഏറെ നിരൂപക പ്രശംസയും നേടിയ കൃതിയാണ് ഇത്.

 

കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും വ്യാഴാഴ്ച പ്രഖാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ പുരസ്കാരത്തിന് അര്‍ഹമായി. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും ഈ കൃതിക്കായിരുന്നു. കെ.ആര്‍ ടോണിയുടെ ഓ നിഷാദ കവിതാ വിഭാഗത്തിലെ പുരസ്കാരത്തിന് അര്‍ഹമായി. ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ പ്രശസ്ത ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ പുരസ്കാരം നേടി.

 

മുതിര്‍ന്ന എഴുത്തുകാരായ യൂസഫലി കേച്ചേരി, എന്‍.എസ് മാധവന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വവും അക്കാദമി പ്രഖ്യാപിച്ചു.