Skip to main content

കണ്ണൂര്‍ മുനിസിപ്പാലിറ്റി ഇനി കോര്‍പ്പറേഷന്‍

കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷന്‍ ആക്കി മാറ്റാന്‍ മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചു. സംസ്ഥാനത്തെ ആറാമത്തെ കോര്‍പ്പറേഷന്‍ ആയിരിക്കും കണ്ണൂര്‍.

മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് പി.സി ജോര്‍ജ്; ആദ്യം മാവോവാദികളെ ഉപദേശിക്കൂവെന്ന്‍ ചെന്നിത്തല

പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്

ആറന്മുള വിമാനത്താവളം: കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ കേന്ദ്രം തിരിച്ചയച്ചു

ആറൻമുള വിമാനത്താവള പദ്ധതിയ്ക്ക് പുതിയ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ.ജി.എസ് ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷ കേന്ദ്ര സർക്കാർ തിരിച്ചയച്ചു.

പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

പാമോലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത് എന്നും കോടതി.

ഭരത് ഭൂഷണിന്റെ പൊട്ടിത്തെറിയും അവസാനത്തെ ആണിയും

രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് തെല്ലും മതിപ്പില്ലാത്ത സംവിധാനമായി സിവിൽ സർവീസ് മാറിയിരിക്കുന്നു. ചീഫ് സെക്രട്ടറി തന്നെ അച്ചടക്ക ലംഘനത്തിൽ ഏർപ്പെടുകയാണെങ്കിൽ ഉദ്യോഗസ്ഥ സംവിധാനത്തിൽ അച്ചടക്കം എങ്ങിനെ നിലനിർത്താൻ കഴിയുമെന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു.

സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഡല്‍ഹി പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാദ പ്രസംഗം: എം.എം മണിക്കെതിരെയുള്ള കേസ് സുപ്രീം കോടതിയും തള്ളി

സി.പി.ഐ.എം നേതാവ് എം.എം മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധം വീണ്ടും അന്വേഷിക്കാനുള്ള സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കി.

ദേശീയ ഗെയിംസ്: വിവാദങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ ഗുണകരമായി കാണുന്നുവെന്നും ഇവ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍, ഗെയിംസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മുഖ്യമന്ത്രി.

മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ ഗണേഷ് കുമാറിന് മൂന്ന്‍ മാസം സമയം

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്ന്‍ പേര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് ലോക് ആയുക്ത മൂന്ന്‍ മാസം സമയം നല്‍കി.