Skip to main content

നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരിമരുന്നുമായി പിടിയില്‍

തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് പിടിയിലാണ് വ്യവസായി മുഹമ്മദ്‌ നിസാമിന്റെ കടവന്ത്രയിലുള്ള ഫ്ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്.

പെരിഞ്ഞനം നവാസ് വധം: പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം

പെരിഞ്ഞനം നവാസ് വധക്കേസിൽ സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം കുറ്റക്കാരെന്ന്‍ കണ്ടെത്തിയ പത്ത് പ്രതികൾക്ക് ജീവപര്യന്തം തടവ്.

കോടതിയലക്ഷ്യ കേസില്‍ എം.വി ജയരാജന് നാലാഴ്ച തടവ്

കോടതിയലക്ഷ്യ കേസില്‍ സി.പി.ഐ.എം നേതാവ് എം.വി ജയരാജന്റെ തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, തടവുശിക്ഷ നാലു ആഴ്ചയായി കോടതി ഇളവ് ചെയ്തു.

എറണാകുളത്ത് ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ മാവോവാദി ആക്രമണം

എറണാകുളത്ത് കളമശ്ശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേര്‍ക്ക് മാവോവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ വ്യാഴാഴ്ച രാവിലെ ആക്രമണം നടത്തി.

യു.ഡി.എഫില്‍ തുടരും; യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് പിള്ള

യു.ഡി.എഫ് വിട്ടുപോകില്ലെന്നും എന്നാല്‍, മുന്നണി യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള.

മാണി മാത്രം രാജി വെയ്ക്കേണ്ട ആവശ്യമില്ല

ധാർമ്മികതയുടെ അൽപ്പമെങ്കിലും കണിക അവശേഷിക്കുന്നുണ്ടായിരുന്നെങ്കിൽ പലകുറി രാജി വെയ്‌ക്കേണ്ടിയിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നഗ്നരായവരുടെ സമൂഹത്തിൽ മാണിയെ വസ്ത്രമുടുപ്പിക്കാനുള്ള ശ്രമം പോലെയാണ് ധാർമ്മികതയുടെ പേരിൽ മാണി രാജി വെയ്ക്കണമെന്ന് പറയുന്നത്.

നാദാപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കൊലപാതകത്തിൽ പ്രതിഷേധിച്ച് വടകര താലൂക്ക് പരിധിയിൽ സി.പി.ഐ.എം പകല്‍ ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്ഥാനത്തെ മദ്യനയം വികലമെന്ന്‍ സുപ്രീം കോടതി

ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന്‍ പൂട്ടിയ പത്ത് ബാറുകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച ശരിവെച്ചു.

എ.ഡി.ജി.പി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം; ബാര്‍ കോഴ കേസ് അന്വേഷണത്തില്‍ നിന്ന്‍ ഒഴിവാകും

ബാർ കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസ് എ.ഡി.ജി.പി ഡോ. ജേക്കബ് തോമസിന് ഡി.ജി.പി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കും. പുതിയ തസ്തിക സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല.

കൃഷ്ണപിളള സ്മാരകം തീവെപ്പ്; അന്വേഷണം നിലക്കുന്നു

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ താൽപര്യപ്രകാരമാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് അറിയുന്നു.