Skip to main content

സുധീരനെതിരെ ഹൈക്കോടതി വിമര്‍ശം അനുചിതം

വെറും സാങ്കേതികകളില്‍ കിടന്ന് കുരുങ്ങി മാനവികതയും സാമാന്യനീതിയും മനുഷ്യത്വവും സംസ്‌കാരവും വീര്‍പ്പുമുട്ടുമ്പോള്‍ സാങ്കേതികതയുടെ കരട് നീക്കി മാനവിക വ്യാഖ്യാനങ്ങള്‍ നല്‍കി സാമൂഹ്യലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭരണഘടനയിലൂടെ ലക്ഷ്യമിടുന്ന അവസ്ഥ ഉറപ്പാക്കുന്ന വിധികളാണ് ഉന്നതകോടതികളില്‍ നിന്ന് ജനായത്ത സംവിധാനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

സമീപനവ്യതിയാനവുമായി കാനം സി.പി.ഐ സെക്രട്ടറി

സി.പി.എമ്മിന്റെ ഔദ്യോഗികനേൃത്വത്തിന് അസുഖകരമായ രീതി തുടര്‍ന്നുവന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടുകള്‍ക്ക് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും തന്റേതെന്ന് വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായങ്ങള്‍

അധ്യാപകന്റെ ആത്മഹത്യ: ജയിംസ്‌ മാത്യു എം.എല്‍.എ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു പോലീസിന് മുന്‍പാകെ ഹാജരായി.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് 514 കോടി രൂപ

വ്യാഴാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന്‌ പൊതുവെ നിരാശ.

ചന്ദ്രബോസ് വധം: മുന്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ്‌ നിസാമിനെ സഹായിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല സസ്പെന്‍ഡ് ചെയ്തു.

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി

സി.പി.ഐ.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിങ്കളാഴ്ച തിരഞ്ഞെടുത്തു.

പാര്‍ട്ടി നിര്‍ദ്ദേശം തള്ളി; സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വി.എസ്

താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതു ശരിയല്ല എന്ന ബോധ്യം കൊണ്ടാണ് സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നതെന്ന്‍ വി.എസ്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന്‍ വി.എസിന്റെ രാജി വൈകാതെ?

തിങ്കളാഴ്ചത്തെ പാര്‍ട്ടിയുടെ റാലിയേയും പൊതുസമ്മേളനത്തേയും അപ്രസക്തമാക്കുന്ന വിധം വി.എസ് പ്രതിപക്ഷസ്ഥാനത്തു നിന്നുള്ള രാജിപ്രഖ്യാപനം നടത്തിയേക്കുമെന്ന്‍ സൂചന.

സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ് തിരുവനന്തപുരത്തേക്ക്

സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തി പ്രതിപക്ഷനേതൃ സ്ഥാനം രാജിവെയ്ക്കുമെന്നറിയുന്നു.  

മുല്ലപ്പെരിയാര്‍: വിധിയില്‍ വ്യക്തത വേണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരുത്തണമെന്നും ഉപാധികളോടെ മാത്രമേ ജലനിരപ്പ് 142 അടിയാക്കാവൂ എന്നും ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി.