Skip to main content
തളിപ്പറമ്പ്

james mathewകണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ ജയിംസ് മാത്യു പോലീസിന് മുന്‍പാകെ ഹാജരായി. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന്‍ എം.എല്‍.എയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, അദ്ധ്യാപകന്റെ ആത്മഹത്യ തെറ്റിദ്ധാരണ മൂലമായിരുന്നെന്ന് ജയിംസ് മാത്യു പറഞ്ഞു.

 

ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠാപുരം പോലീസ് ജയിംസ് മാത്യുവിന് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ടാഗോര്‍ സ്കൂള്‍ അധ്യാപകന്‍ എം.വി ഷാജി നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

 

കഴിഞ്ഞ ഡിസംബര്‍ 25-നാണ് ശശിധരനെ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ഉത്തരവാദികളായി സഹ അധ്യാപകന്‍ ഷാജിയെയും ജെയിംസ് മാത്യുവിനെയും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.