Skip to main content

കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

കൊച്ചി മെട്രോയ്ക്ക് വേണ്ടി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ മാധവ ഫാര്‍മസി ജംഗ്ഷനിലെ സ്ഥലം അധികൃതര്‍ ചൊവ്വാഴ്ച ഏറ്റെടുത്തു. സ്ഥലം വിട്ടുനല്‍കാന്‍ ശീമാട്ടി അധികൃതര്‍ കാലതാമസം വരുത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.

വി.എസിന്റെ കത്ത് തള്ളി; സംഘടനാ വിഷയങ്ങള്‍ പരിശോധിക്കാന്‍ പി.ബി കമ്മീഷന്‍

സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വിട്ടുനിന്ന വി.എസിന്റെ നടപടി തെറ്റായെന്നും പാര്‍ട്ടി.

ബിജിമോളുടെ പരാതിയില്‍ കേസെടുക്കണമെന്ന് നിയമോപദേശം

ബജറ്റ് അവതരണ ദിവസം നിയമസഭയിൽ ഉണ്ടായ ബഹളത്തിനിടെ തന്നെ അപമാനിച്ചെന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ പരാതിയിൽ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുളവര്‍ക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം.

നിയമസഭയിലെ അക്രമം: വനിതാ എം.എല്‍.എമാര്‍ പോലീസില്‍ പരാതി നല്‍കും

ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ പ്രതിപക്ഷത്തെ അഞ്ച് വനിതാ എം.എല്‍.എമാര്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കും.

കടിയേക്കാൾ കഠിനമായി സഭയ്‌ക്കേറ്റ മുറിവ്

ജനങ്ങളോട് സംസാരിക്കുമ്പോൾ സാങ്കേതികതയുടെ ന്യായീകരണം അപര്യാപ്തമാണ്. പ്രതിപക്ഷം കാട്ടിയവയൊക്കെ തലനാരിഴ കീറി കണ്ട സാഹചര്യത്തിൽ ലഡുവിതരണം കണ്ടില്ല എന്നു സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞത് പ്രതിപക്ഷവും ഭരണപക്ഷവും സഭയിൽ കാട്ടിയ സഭാനിന്ദയേക്കാൾ വലുതായിപ്പോയി.

മാണിയുടെ രാജി: ആവശ്യസമയത്ത് യു.ഡി.എഫ് തീരുമാനമെടുക്കുമെന്ന് പി.പി തങ്കച്ചന്‍

ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കിയാലും രാജി വെക്കില്ലെന്ന കെ.എം മാണിയുടെ അഭിപ്രായം വ്യക്തിപരമെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍. 

ബജറ്റില്‍ നിര്‍ദ്ദേശിച്ച ഭക്ഷ്യവസ്തുക്കളുടെ അധികനികുതി പിന്‍വലിക്കും

ബജറ്റില്‍ അരി, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്.

അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍; ബജറ്റ് ചര്‍ച്ച ഉപേക്ഷിച്ചു

ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസ് തകർത്തതിന് ഇ.പി.ജയരാജൻ, വി.ശിവൻകുട്ടി, കെ.അജിത്, കെ. കുഞ്ഞമ്മദ് മാസ്റ്റർ, കെ.ടി. ജലീൽ എന്നിവർക്ക് സസ്‌പെൻഷൻ. മാര്‍ച്ച് 20 വരെയുള്ള സഭാനടപടികള്‍ റദ്ദാക്കി.