Skip to main content
തിരുവനന്തപുരം

 

ബജറ്റില്‍ അരി, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നിയമസഭയിൽ ധനകാര്യ മന്ത്രി കെ.എം മാണി നടത്തി.

 

അരി, അരിയുല്പന്നങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതിയാണ് ബ‌ജറ്റിൽ ഏർപ്പെടുത്തിയത്. പഞ്ചസാരയ്ക്ക് രണ്ട് ശതമാനവും വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനവും നികുതിയും ഏർപ്പെടുത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുന്ന ഈ നികുതി നിര്‍ദ്ദേശത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു.