Skip to main content

ഇന്ത്യൻ പ്രവാസികാര്യ മന്ത്രാലയം - വിദേശകാര്യ മന്ത്രാലയവുമായുള്ള ലയനം

പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യവകുപ്പിലക്ക് ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ സമയമെടുക്കാതെ പരിഹരിക്കാന്‍ പറ്റുന്നത് വിദേശമന്ത്രാലയത്തിന്റെ കീഴില്‍ അവരുടെ പ്രശ്‌നങ്ങള്‍ നിക്ഷിപ്തമാകുമ്പോഴാണ്.

മദ്യനയവും മലയാളിയുടെ മാനസികനാരോഗ്യവും

എന്തു തന്നെയായാലും കേരളത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ മദ്യാസക്തി വര്‍ധനയ്ക്കനുകൂലമല്ലാത്ത ഒരു തീരുമാനമായി ഇതിനെ കാണാവുന്നതാണ്. എന്തെല്ലാം പോരായ്മകള്‍ ഈ മദ്യനയത്തിനുണ്ടെങ്കിലും. അതേ സമയം ലഘുവീര്യമദ്യമറവിലൂടെ മദ്യ ഉപയോഗം കൂടുതല്‍ പ്രചാരത്തിലാകാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിനു ലജ്ജിക്കേണ്ട നിമിഷം

  2015 ഡിസമ്പര്‍ 23ന് രാജ്യസഭ പാസ്സാക്കിയ ജൂവനൈല്‍ ജസ്റ്റിസ് ബില്‍ പാസ്സാക്കിയത് ; ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമായേ അതിനെ കാണാന്‍ കഴിയുകയുള്ളു. വികാരങ്ങളില്‍ വിമുക്തമായി കൂട്ടായി ചന്തിച്ച് ഒരു ജനതയെ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കേണ്ട പാര്‍ലമെണ്ടിന്റെ  ഉപരിസഭ തെരുവിലെ വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന കാഴ്ചയാണ് കണ്ടത്

നാഷണല്‍ ഹെരാള്‍ഡ് കേസ് - മുഖം രക്ഷിക്കലില്‍ കോണ്ഗ്രസ്സ് വിജയിച്ചു!!!

രാ ജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മനസ്സിലാകുന്ന കാര്യമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്സില്‍ ബി ജെ പി സര്‍ക്കാരിന്റെ പകപോക്കലല്ല, മറിച്ച് കോടതി സമന്‍സിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും കോടതിയില്‍ ഹാജരാകേണ്ടിവന്നതെന്ന്.

മന്ത്രി അലി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നു

അച്ചടക്കലംഘനം ബോധപൂര്‍വ്വം ജേക്കബ് തോമസ് നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയുമായി മുന്നോട്ടുപോകുന്നില്ല എന്ന നഗരവികസന മന്ത്രി മഞ്ഞിളാംകുഴി അലിയുടെ ചോദ്യം അതീവ ഗൗരവമുള്ളതാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് ഇവിടെ ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു രമേശും മന്ത്രി ശിവകുമാറും, പന്തളം സുധാകരനും

2013 ഡിസമ്പര്‍ ആറിന് തിരുവനന്തപുരം മാതൃഭൂമി പത്രത്തിന്റെ പന്ത്രണ്ടാം പേജില്‍ വന്ന ചിത്രവും അടിക്കുറിപ്പുമാണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്. കേരളകൗമുദിയിലും കലാകൗമുദിയിലുമൊക്കെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു കള്ളിക്കാട് രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2013 ലെ സാമൂഹിക സേവനത്തിനുള്ള കള്ളിക്കാട് ഫൗണ്ടേഷന്‍ അവര്‍ഡ് മന്ത്രി ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നതാണ് ചിത്രം.

ചെന്നൈ പ്രളയം കേരളത്തിനും പാഠങ്ങള്‍ നല്‍കുന്നു

ചെന്നൈ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന അതേ ദിവസം അതായത് ഡിസമ്പര്‍ മൂന്നിന് കേരളത്തിലും മന്ത്രിസഭ ചെന്നൈ മോഡല്‍ വികസനത്തിന് ഉതകുന്ന തീരുമാനം കൈക്കൊണ്ടു. ബഹുനില ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനിമുതല്‍ കേരളാ കെട്ടിട നിര്‍മ്മാണ് ചട്ടങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് 

വിഎസ്സിന്റെ വിജയവും ചില പാഠങ്ങളും

ഈ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വിജയിച്ചെങ്കിലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു മുഖ്യവസ്തുത സി.പി.എം. രാഷ്ട്രീയമായി ദയനീയമാം വിധം ദുര്‍ബലമാകുന്ന കാഴ്ചയാണ്.

അരാഷ്ട്രീയം കേരളരാഷ്ട്രീയം

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.