Skip to main content

സി.പി.ഐ.എമ്മും പുതിയ സര്‍ക്കാറും

സി.പി.ഐ.എം അധികാരത്തിൽ വന്ന് ആദ്യം വി.എസ്സിനെ ശരിയാക്കിയെന്നുളള പ്രതികരണവും പ്രസ്താവനകളും സി.പി.ഐ.എമ്മിന് പ്രസ്താവനകളിലൂടെ മാത്രമേ തള്ളിക്കളയാൻ കഴിയുകയുള്ളു. ജനമനസ്സുകളിലേക്ക് ഊർന്നുവീഴുന്ന ധാരണകളെ മാറ്റാൻ പറ്റില്ല.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിച്ചതെന്ന് യെച്ചൂരി.

ചരിത്രത്തിന്റെ ആവര്‍ത്തനവും പുതിയ ചരിത്രവും

യു.ഡി.എഫ് നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് എല്‍.ഡി.എഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 91 സീറ്റുകളില്‍ വിജയിച്ചപ്പോള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 47 സീറ്റുകള്‍ നേടി. നേമത്ത് ജയിച്ച ഒ. രാജഗോപാലിലൂടെ ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ ആദ്യ സീറ്റ് കരസ്ഥമാക്കി. മുന്നണികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജും ജയിച്ചു.

ജിഷയുടെ കൊലപാതകം: വൈകാരിക പ്രകടനമല്ല ഇപ്പോൾ വേണ്ടത്

അർബുദരോഗം തലവേദനയായി പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ വേദനാസംഹാരി കൊടുത്ത് അതിനെ നേരിടുന്നതുപോലെയാണ് ജസ്റ്റിസ് ഫോർ ജിഷ എന്ന മുദ്രാവാക്യം ഉയർത്തുന്ന അപകടം. പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവരിൽ വൈകാരികത കാൽപ്പനികതയിലേക്ക് വഴുതിവീഴുന്നതായിപ്പോലും തോന്നുന്നു.

ചീഫ് ജസ്റ്റിസിന്റെ കണ്ണില്‍ പൊടിഞ്ഞത് സാധാരണ ജനത്തിന്റെ കണ്ണുനീര്‍

ഇന്ന് ഗ്രാമതലങ്ങളിൽ പോലും ക്വട്ടേഷൻ സംഘങ്ങൾ ശക്തിയാർജിച്ചിരിക്കുന്നു. അതിന്റെ പ്രധാനകാരണം നീതിന്യായ നടത്തിപ്പിലെ താമസം തന്നെയാണ്. ഈ പ്രശ്നം ഒരു വിഷയമെന്ന നിലയ്ക്കെങ്കിലും ജനശ്രദ്ധയിലേക്കും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നതിൽ ചീഫ് ജസ്റ്റിസിന്റെ കണ്ണുനീരിന് കഴിയുമെങ്കിൽ അത് ജനായത്ത സംവിധാനത്തിന്റെ വിജയമാണ്.

സുരേഷ് ഗോപി രാഷ്ട്രീയം പറയാതിരിക്കുന്നത് നന്ന്

സുരേഷ് ഗോപിക്ക് രാഷ്ട്രീയം എന്താണെന്ന് അറിയില്ല. അതൊരു കുറവായി കാണേണ്ടതുമില്ല. എന്നാൽ രാഷ്ട്രീയമല്ല രാഷ്ട്രമാണ് വേണ്ടത് എന്നൊക്കെ പറയുമ്പോൾ അത് സുരേഷ് ഗോപി മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രീയം പറച്ചിലാവുകയും അതിനാൽ അത് രാഷ്ട്രീയമായിപ്പോവുകയും ചെയ്യുന്നു.

ആട്ടോറിക്ഷയിലെ കോഴിയിറച്ചി കൊണ്ടുപോകല്‍ എന്ന മലിനീകരണ പ്രശ്നം

ആട്ടോറിക്ഷയില്‍ കോഴിയിറച്ചി കൊണ്ടുപോകുന്നത് എങ്ങനെ ആരും ശ്രദ്ധിക്കാത്ത പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് അറിയാം. ഒപ്പം ഒരു ആട്ടോറിക്ഷാ ഡ്രൈവറുടെ പ്രവൃത്തിയിലും സമീപനത്തിലും അന്തര്‍ലീനമായ സ്നേഹവും.

ഗാന്ധിജിയെ നിഷ്പ്രഭനാക്കി സലിം കുമാർ

സ്വയം ശക്തി തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറുമ്പോൾ മാത്രമേ ഏത് പിന്നോക്കമായ അവസ്ഥയിൽ കിടക്കുന്നവർക്കും മുന്നേറാൻ കഴിയൂ. അഹങ്കാരം കൊണ്ട് മുന്നേറിയ ഒരു സമൂഹത്തിന്റേയും കഥ ചരിത്രത്തിലില്ല.