Skip to main content

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പരാജയമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

മദ്യനയം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചതായി മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി.രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ഉദ്യോഗസ്ഥ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, അവര്‍ സഹപ്രവര്‍ത്തകര്‍ ആയാല്‍ പോലും,  സംരക്ഷിക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തെ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

കലബുറഗി റാഗിംഗ്: പ്രതികള്‍ റിമാന്‍ഡില്‍

കര്‍ണ്ണാടകത്തിലെ നഴ്സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ മലയാളി ദളിത്‌ വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്ന്‍ മലയാളി വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

ലക്ഷ്മി, ആതിര, കൃഷ്ണപ്രിയ എന്നീ പ്രതികളെ വെള്ളിയാഴ്ച രാത്രി ഗുല്‍ബര്‍ഗ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ പ്രതിയായ എറണാകുളം സ്വദേശിനി ശില്‍പ്പയെ പോലീസ് തിരയുകയാണ്.   

 

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ എന്‍.എസ്.എസ്

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) പ്രമേയം പാസാക്കി. ഹിന്ദു മത സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മതേതര സ്ഥാപനമായ പി.എസ്സിയെ ഏല്‍പ്പിക്കുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് സംഘടന പറഞ്ഞു.

 

ശബരിമലയില്‍ പരമ്പരാഗതമായി പിന്തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

 

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനെ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ പ്രതിയാണ് സലിം രാജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാലാണ് ഏജന്‍സി സര്‍ക്കാറിന്റെ അനുമതി തേടിയത്.

 

മറ്റ് പ്രതികളുമായി കൂട്ടുചേര്‍ന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കി കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ സ്വകാര്യ വ്യകതികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലിം രാജിനെതിരെയുള്ള കേസ്.    

അഴിമതി രഹിത ഭരണത്തിന്റെ ഫലങ്ങള്‍ ഉടന്‍ ദൃശ്യമാകുമെന്ന് നയപ്രഖ്യാപനം

സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്നും സംസ്ഥാനത്തെ പട്ടിണിമുക്തമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. 

ആത്മീയേതരമാവില്ല യോഗം; കേരളത്തിനാവശ്യം യോഗത്തിന്റെ ആത്മീയതയും

യോഗ പാരമ്പര്യത്തിന്റെ ഏത് ധാര നിങ്ങള്‍ പിന്‍പറ്റിയാലും ഭൗതികതയുടെയും ആത്മീയതയുടെയും ഒരു സന്തുലനം - യോഗം - അതിലുണ്ട്. യോഗത്തിന്റെ ആത്മീയതയെ നിഷേധിക്കുമ്പോള്‍ കേരള സമൂഹം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന ഒരു വാതില്‍ കൂടിയാണ് ഒരുപക്ഷെ, പിണറായി വിജയന്‍ കൊട്ടിയടക്കുന്നത്.

സ്പോര്‍ട്സ് കൌണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു

കേരള സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോർജ് രാജിവച്ചു. ടോം ജോസും പ്രീജ ശ്രീധരനും ഉൾപ്പെടെ ഭരണ സമിതിയിലെ 13 അംഗങ്ങളും രാജിവച്ചിട്ടുണ്ട്.

കെ. ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നൽകിയ പരാതിയില്‍ ത്വരിതാന്വേഷനം നടത്താന്‍ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു.