Skip to main content

ജിഷ വധം: അസ്സം സ്വദേശി പിടിയില്‍

ജിഷ വധക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അസ്സം സ്വദേശി പോലീസ് പിടിയില്‍. അമിയുര്‍ ഉള്‍ ഇസ്ലാം എന്നയാളാണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന്‍ ലഭിച്ച ഡി.എന്‍.എ സാമ്പിളുമായി പ്രതിയുടെ സാമ്പിള്‍ യോജിക്കുന്നതായി സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതി 2017 ഏപ്രിലിൽ പൂർത്തിയാവുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ട‌ാവ് ഇ.ശ്രീധരൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

കേരളസമൂഹത്തിന്റെ ഇരിപ്പുനിലയും സി.പി.ഐ.എമ്മും

തന്റെ പ്രസ്ഥാനസ്വാധീനത്തിലൂടെ സർവ്വീസ് സംഘടനകളെ നവീകരിക്കുന്നതിനേക്കാൾ എളുപ്പം ഇപ്പോൾ സർവ്വീസ് സംഘടനകളുടെ പ്രവർത്തനമാറ്റത്തിലൂടെ തന്റെ പ്രസ്ഥാനത്തിലേക്കും അതുവഴി സമൂഹത്തിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ അനുയോജ്യമായ സാഹചര്യമാണ് പിണറായി വിജയന് കൈവന്നിരിക്കുന്നത്.

പ്ലാസ്റ്റിക് - റബ്ബര് മാലിന്യങ്ങള് കത്തിക്കുന്നതിന് ഹൈക്കോടതി നിരോധനം

തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് - റബ്ബര്  മാലിന്യങ്ങള്  കത്തിക്കുന്നത്  ഹൈക്കോടതി നിരോധിച്ചു. പൊതുസ്ഥലത്ത് ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണം.

ഡീസല്‍ വാഹന നിരോധനത്തിനു ഹൈക്കോടതി സ്റ്റേ

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തു.

കായിക മന്ത്രി ഇ.പി ജയരാജനെതിരെ അഞ്ജു ബോബി ജോര്‍ജ്

കായിക മന്ത്രി ഇ.പി.ജയരാജന്‍ അപമര്യാദയായി പെരുമാറിയെന്ന്‍ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്. ഇത് സംബന്ധിച്ച് അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, മുഖ്യമന്ത്രി ആരോപണം തള്ളി.  

മലാപ്പറമ്പ് ഉണർത്തുപാട്ടാകട്ടെ, യഥാര്‍ത്ഥ പരിഹാരവും

കച്ചവട താൽപ്പര്യത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വിസ്മയ വസ്തുതകളിൽ രക്ഷാകർത്താക്കൾ അകപ്പെട്ടുപോകുന്നു. ഏതെങ്കിലും ഒരു സമയത്ത് ഈ വിഷയത്തെ ധൈര്യപൂർവ്വം കേരളം നേരിട്ടേ മതിയാകൂ. അതിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ ഉരുത്തുരിഞ്ഞുകൊണ്ടിരിക്കുന്നത്.

മലാപ്പറമ്പ് അടക്കം നാല് സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

ആദായകരമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദ്ദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂൾ അടക്കം നാലു സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. സ്കൂൾ പൂട്ടിയേ തീരുവെന്ന് ഹൈക്കോടതി.

മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന് സുപ്രീം കോടതി

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷന്‍ ബഞ്ച്, നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച കോടതിയെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തിൽ കോൺഗ്രസ്സ് പിളർപ്പിലേക്കു നീങ്ങും?

ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്.