Skip to main content

സര്‍ക്കാര്‍ അഭിഭാഷകര്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷം; ന്യായീകരിച്ച് മുഖ്യമന്ത്രി

സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹാജരാകുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാമോദരന്‍ പ്രതിഫലം പറ്റിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും കേസുകള്‍ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി.

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള ആരോപണത്തിലാണ് നടപടി. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

നിയമന നിരോധനമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ്‌ ഐസക്

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന ബജറ്റ് പരാമര്‍ശം തിരുത്തി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുമേലുള്ള മറുപടിപ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് മന്ത്രി തിരുത്തിയത്.

 

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി; ലാഘവത്തോടെ കാണുന്നുവെന്ന് ചെന്നിത്തല

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തേക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. കണ്ണൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു.

 

ഐ.എസും മലയാളി യുവാക്കളും അറബുവത്കരണവും

വർഷങ്ങളായി വളർന്നു വന്ന മതമൗലികവാദ വൃക്ഷത്തിലെ കായ്ക്കളാണ് ഇപ്പോൾ ഐ.എസ്സിൽ എത്തിപ്പെട്ടു നിൽക്കുന്ന യുവതീയുവാക്കൾ. ഈ വൃക്ഷത്തിന് യഥേഷ്ടം വളരുവാനുള്ള വെളളവും വളവും കേരളത്തിൽ അതിസുലഭമായിരുന്നു. ആ വെളളവും വളവും ഒഴിച്ചതിൽ മുഖ്യപങ്കു വഹിച്ചത് ഒരു പരിധിവരെ കേരളത്തിലെ ബുദ്ധിജീവികളും മുഖ്യധാരയിലുൾപ്പടെയുള്ള മാദ്ധ്യമങ്ങളുമാണ്.

മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം

കാസര്‍ഗോഡ്, പാലക്കാട്‌ ജില്ലകളില്‍ നിന്ന്‍ കഴിഞ്ഞ മാസം പശ്ചിമേഷ്യയിലേക്ക് പോയ 15 യുവാക്കളെ കാണാനില്ല. സ്ത്രീകളടക്കമുള്ള ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.  

അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്; ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമി - ബജറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

2016-17 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീടും ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയ്ക്കെതിരെ കേസെടുത്തേക്കും

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

പഴയ പടിയില്‍ നിന്ന്‍ മാറാത്ത കയറ്റിറക്കുകാർ

മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ ചുമട്ടുതൊഴിലാളികളുടെ ആശാസ്യമല്ലാത്ത പെരുമാറ്റത്തെ അതിരൂക്ഷമായി വിമർശിച്ചത്. ഇന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടും കയറ്റിറക്കു തൊഴിലാളികളുടെ പൊതുജനങ്ങളോടുള്ള ഇടപെടലിൽ തെല്ലിട മാറ്റം വന്നിട്ടില്ല.

വി.എസ് ഭരണ പരിഷ്കരണ കമ്മീഷന്‍ അദ്ധ്യക്ഷനാകും

മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദവിയ്ക്ക് കാബിനറ്റ്‌ റാങ്ക് നല്‍കാനും ഇതിനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.